തിരൂരങ്ങാടി : മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 185-ാം ആണ്ടുനേർച്ച 19 മുതൽ 26 വരെ നടക്കും. 19-ന് വൈകുന്നേരം നാലിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന് സയ്യിദ് അഹമ്മദ് ജിഫ്രി കൊടിയേറ്റും. 20-ന് രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകും.
21,22,23,24 തീയതികളിൽ രാത്രി ഏഴിന് മതപ്രഭാഷണങ്ങൾ നടക്കും. 25-ന് രാത്രി മമ്പുറം തങ്ങൾ അനുസ്മരണം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനംചെയ്യും. 26-ന് രാവിലെ മുതൽ ഒരുലക്ഷം പേർക്കുള്ള അന്നദാനം ആരംഭിക്കും. രാവിലെ എട്ടിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അന്നദാനം ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 1.30-ന് ആണ്ടുനേർച്ചയുടെ സമാപന പ്രാർത്ഥനാ ചടങ്ങിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.പത്രസമ്മേളനത്തിൽ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, യു. ശാഫി ഹാജി, കെ.പി. ശംസുദ്ദീൻ ഹാജി, സി.കെ. മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ, കബീർ ഹാജി ഓമച്ചപ്പുഴ തുടങ്ങിയവർ പങ്കെടുക്കും.
No Comment.