Skip to content

chithrodayamflashnews.com

October 21, 2026 6:44 am

എ.ഐ വീഡിയോ കോൾ തട്ടിപ്പ്: പണം തട്ടിയ അക്കൗണ്ട് കണ്ടെത്തി

കോഴിക്കോട്
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സഹപ്രവർത്തകന്റെ വ്യാജ വീഡിയോ കോൾ നിർമ്മിച്ച് പണം തട്ടിയ കേസിൽ പണം തട്ടിയ അക്കൗണ്ട് ആരുടേതെന്ന് കണ്ടെത്തി. തട്ടിപ്പിനിരയായ കോൾ ഇന്ത്യ ലിമിറ്റഡ് റിട്ട. സീനിയർ മാനേജരും കോഴിക്കോട് പാലാഴി സ്വദേശിയുമായ പി.എസ്.രാധാകൃഷ്ണന്റെ പരാതിയിലാണ് അക്കൗണ്ട് ഉടമയെ കണ്ടെത്തിയത്.

രാധാകൃഷ്ണന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഇതിലൂടെ ഇയാൾ അംഗമായ ഗ്രൂപ്പുകളിൽ നിന്നാകും വിവരങ്ങൾ ചോർന്നത്. ഫേസ്ബുക്കിൽ നിന്നടക്കം ഫോട്ടോയും മറ്റ് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പരാതിക്കാരന്റെ ഫോൺ സെെബർ വിഭാഗം പരിശോധിച്ചു വരികയാണ്. തട്ടിപ്പിന് പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പണം തിരികെ ലഭിക്കാനുളള നടപടികൾ പൊലീസ് ആരംഭിച്ചതായി ഡെ. പൊലീസ് കമ്മിഷണർ കെ.ബൈജു പറഞ്ഞു. രാധാകൃഷ്ണന്റെ പണം കണ്ടെത്തിയ മഹാരാഷ്ട്രയിലെ രത്നാകർ ബാങ്ക് അക്കൗണ്ടിൽ വേറെയും പണം എത്തിയതായി കണ്ടെത്തി. എന്നാൽ അത് രാധാകൃഷ്ണന്റെ സുഹൃത്തുക്കളുടേതല്ല.

തട്ടിപ്പുകാർ കൂടുതൽ പേരെ കുടുക്കാൻ ശ്രമിച്ചതായി പരാതിക്കാരൻ രാധാകൃഷ്ണൻ പറഞ്ഞു. റാഞ്ചിയിലും നാഗ്പൂരിലും ബംഗളൂരിവിലുമുള്ള തന്റെ മൂന്ന് സുഹൃത്തുക്കൾക്കും സമാനമായ ഫോൺ കോളുകൾ വന്നു. തന്റെ രൂപമുണ്ടാക്കി രണ്ട് സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തു. എന്നാൽ ആർക്കും പണം നഷ്ടപ്പെട്ടില്ല

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6