Skip to content

chithrodayamflashnews.com

Asnap 1409

ഫ്ലിപ്കാര്‍ട്ടിനും മീഷോയ്ക്കും എതിരെ നടപടി

പ്രമുഖ ഇ-കൊമേഴ്സ് വമ്പന്‍മാരായ ഫ്ലിപ്കാര്‍ട്ടിനും മീഷോയ്ക്കും എതിരെ നടപടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ (സിസിപിഎ) നേതൃത്വത്തില്‍ ഫ്ലിപ്കാര്‍ട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയുള്ള ആസിഡ് വില്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് കമ്പനികളോട് ഏഴ് ദിവസത്തിനകം വിശദമായ പ്രതികരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ആസിഡ് പോലെയുള്ള മാരക ഉല്പന്നങ്ങളുടെ വില്പനയ്ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉള്ളത്. അതിനാല്‍, ഇന്ത്യയില്‍ ആസിഡ് വസ്തുക്കളുടെ റീട്ടെയില്‍ വില്പനയ്ക്ക് അനുമതിയില്ല. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലാബുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആസിഡുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകള്‍ ആസിഡ് വില്പന നടത്തിയിരിക്കുന്നത്. ഡിസംബര്‍ 14ന് രാജ്യ തലസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനി ആക്രമണത്തിന് ഇരയായിരുന്നു. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ആസിഡ് വാങ്ങിയതിനുശേഷമാണ് അക്രമി വിദ്യാര്‍ത്ഥിനിയെ പരിക്കേല്‍പ്പിച്ചത്. അക്രമി തന്നെയാണ് പോലീസിനോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്നാണ് സിസിപിഎ ഇരുകമ്പനികള്‍ക്കും നോട്ടീസ് അയച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6