ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങൾ വന്നേക്കാം ധനപരമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ പ്രതിക്ഷിക്കണം , ശത്രു വൃദ്ധി ,ബന്ധനാവസ്ഥ, കർമ്മവിഘ്നം ,ഇവയാണ് ദിവസഫലസൂചന
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കാര്യ ലാഭം,സ്വജന സഹകരണം ,രോഗ ശമനം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) പ്രമോഷൻ കാത്ത് നിലക്കുന്നവർക്കനുകൂല സമയമാണ് സ്ത്രികൾ മൂലം കലഹം , അപഖ്യാതി മനസ്താപം ധനനഷ്ടം ശത്രു പിഢഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) തെരഞ്ഞടുപ് കളിലും മറ്റും വിജയ സാദ്ധ്യതയുള്ള ദിവസം സ്ഥാനഗുണം, കാര്യവിജയം സൗഭാഗ്യം ആരോഗ്യം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ആരോഗ്യ കാര്യത്തിൽ അസ്വസ്തതകൾ,പുത്രമ്മാരുടെ പഠന തടസ്സം മാറി കിട്ടും ബഹു വ്യയം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അല്പം കാലതാമസം ബന്ധു ക്ലേശം, സഹജാരിഷ്ടം വ്യസനം ജനകലഹം ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) തൊഴിൽ നിയമനം കാത്ത് നില്ക്കുന്നവർക്കു അനുകൂല വാർത്ത കേൾക്കാംആഞ്ജഗുണം, നൂതന സ്ഥാനപ്രാപ്തി, അഭിമാനം ധനലാഭം ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സഹോദരങ്ങൾ മുഖേന ചില വ്യാപാര കാര്യങ്ങളാലോചിക്കുംരാജകോപം, തസ്ക്കര ശല്യം ധനനഷ്ടം, അപവാദം കേൾക്കാനിടവരിക ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പ്രതിക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് ധനാഗമഠ., ബന്ധു സഹകരണം സഞ്ചാര o കൊണ്ട് നേട്ടങ്ങൾ ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാഷ്ട്രിയ പ്രവർത്തകർ ക്ക് നേതൃത്വ നിരയിലേക്ക് ഉയരാൻ അവസരം മനസുഖo, ധനലാഭം രോഗ ശമനo ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) പ്രശസ്തിയ്ക്കും അഭിനന്ദനത്തിനു അവസരങ്ങളുണ്ടാകുംനാല്ക്കാലി ലാഭം, കാർഷിക മേന്മാ ധന നേട്ടം അഭിഷ്ടസിദ്ധി ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കുടുംബ സംബന്ധമായ ചില പ്രശ്നങ്ങളിൽ ഇടപെടണ്ടി വരും മേലധികാരികളിൽ നിന്ന നുകൂല സഹായം ധനലാഭം മനസുഖം കുടുംബ സുഖംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-


No Comment.