Skip to content

chithrodayamflashnews.com

October 21, 2026 6:00 am

മാഞ്ഞുപോയ്കാലടിപ്പാടുകൾ


ഓർമ്മകൾ പിന്നെയും
പൂക്കുന്നു പലവട്ടം
കാലഘട്ടത്തിന്റെ വഴികളിലൂടെ….
സ്വപ്നങ്ങളെത്ര
കണ്ടു കൊഴിഞ്ഞുപോയ്‌
വർണ്ണവിതാനങ്ങൾ
ബാക്കിയാക്കി…
ഇന്നലെകൾ പകർന്നേക്കിയ
ജീവിതനേർച്ചിത്രങ്ങൾതൻ
തിരുശേഷിപ്പുക്കൾ
ഇന്നിന്റെ വഴികളിൽ
മാർഗ്ഗദീപമായ്…
നാളെയെന്നുള്ളോരു
പ്രത്യാശമാത്രം
ഇന്നും മനസ്സിൻ
കരുത്തു നൽകുന്നു…
മറവികൾ മർത്യന്റെ
കൂടെപ്പിറപ്പുകൾ
സ്വന്തബന്ധങ്ങൾ
രക്തബന്ധങ്ങൾ
സ്നേഹബന്ധങ്ങൾ
പലതും ജലരേഖകൾ…
ജന്മത്തിൻ സുകൃതം
പകർന്ന്
ഓജസും തേജസ്സും
പകർന്നോരെ…
ജീവിതവഴികൾക്ക്
മാർഗ്ഗങ്ങളേകി
മാഞ്ഞുപോയോരു
കാലടിപ്പാടുകൾ
നിമിഷങ്ങൾകൊണ്ടു
മറക്കുന്നോരി
കെട്ടകാലത്തിൽ
സത്യത്തിനിവിടെന്തു
വില…?

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6