കടലുണ്ടി നഗരം ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കടലുണ്ടി സ്വദേശിനി. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപിക മാട്ടുമ്മൽ ബുഷ്റ(40) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ്ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറും ആലുവയിൽ നിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറിയും കൂട്ടിയിടിക്കുകയായിന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബുഷ്റ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
No Comment.