Skip to content

chithrodayamflashnews.com

November 29, 2026 2:45 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന ആരോപണവുമായി രാഹുല്‍ഗാന്ധി

ചൈന ഇന്ത്യയുടെ ഭൂമി കടന്നു കയറി പിടിച്ചെടുത്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്നലെ രാഹുല്‍ ഗാന്ധി ലഡാക്കില്‍ പോയിരുന്നു. അവിടുത്തെ ജനങ്ങളില്‍ നിന്നു ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. ചൈനയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തിയില്‍ ചില നീക്കങ്ങള്‍ ഉണ്ടായെന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണു രാഹുല്‍ഗാന്ധിയുടെ പ്രതികരണത്തിനു കാരണമായത്.രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തില്‍ പാങ്കോങ്ങില്‍ രാഹുല്‍ പൂജ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പുഷ്പാര്‍ച്ചനയ്ക്കു ശേഷം പുറത്തുവന്നാണു രാഹുല്‍മാധ്യമങ്ങളോട് പ്രതികരിച്ചത്.ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് ജനങ്ങള്‍ പറഞ്ഞതായി രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളില്‍ ഇടപെടലുകള്‍ നടക്കുന്നില്ല
ഇന്ത്യ-ചൈന പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്റെ വിമര്‍ശനം. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷമുള്ള ആദ്യ ചര്‍ച്ചയായിരിക്കും ഇത്. കൂടിക്കാഴ്ച്ചയില്‍ അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാവുമെന്ന സൂചനക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6