Skip to content

chithrodayamflashnews.com

November 29, 2026 2:49 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് വണങ്ങി രജനികാന്ത്; സമ്മാനമായി നൽകിയത് പുസ്തകവും ഗണപതി വിഗ്രഹവും,

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദർശിച്ച് നടൻ രജനികാന്ത്. വസതിയിൽ വച്ച് യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് രജനി അനുഗ്രഹം വാങ്ങിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ‘ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് താരം ഉത്തർപ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചു.

കഴിഞ്ഞദിവസം ജാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിലും രജനി ദർശനം നടത്തിയിരുന്നു. ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്‌ണനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഋഷികേശിൽ ദയാനന്ദ സ്വാമി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തി. ജയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് അദ്ദേഹം. സുഹൃത്തുക്കൾക്കൊപ്പം ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങളും ബദരീനാഥ് ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
നേരത്തെ ജയിലർ ചിത്രം ലക്നൗവിൽ പ്രദർശിപ്പിച്ചിരുന്നു. മന്ത്രി കേശവ് പ്രസാദ് മൗര്യ തനിയ്ക്ക് ജയിലർ ചിത്രം കാണാൻ അവസരം ലഭിച്ചെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. രജനികാന്തിന്റെ നിരവധി സിനിമകൾ കണ്ടിട്ടുണ്ടെന്നും വളരെ കഴിവുള്ള ഒരു നടനാണ് അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6