Skip to content

chithrodayamflashnews.com

Asnap 1409

പ്രഗ്‌നാനന്ദയ്ക്ക് മേൽ ധനവർഷം ..

ചെസ്സ് വേൾഡ് കപ്പിൽ ഇതിഹാസം രചിച്ച ഇന്ത്യയുടെ പ്രഗ്നാനന്ദക്ക് മേൽ സമ്മാനങ്ങളുടെ പെരുമഴയാണ്. 5 തവണ ലോകചാമ്പ്യനായിരുന്ന മാഗ്നസ് കാൾസണെ വിറപ്പിച്ചുവിട്ട് റണ്ണർ അപ്പായ പ്രഗ്‌നാനന്ദയ്ക്ക് പ്രതിഫല മായി ലഭിച്ചത് 66 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ്.

ഇതുകൂടാതെ തമിഴ് നാട് സർക്കാർ 30 ലക്ഷം രൂപയും വാഹനനിർമ്മാതാവായ ആനന്ദ് മഹേന്ദ്ര 18 ലക്ഷം രൂപ വിലയുള്ള ഒരു മഹിന്ദ്ര XUV400 ഇലക്ടിക്ക് കാറും സമ്മാനിച്ചിരിക്കുന്നു.

ഇതുകൂടാതെ പല സംഘടനകളും സിമന്റ് നിർമ്മാതാ ക്കളും വ്യവസായികളും പ്രവാസികളും പ്രഗ്‌നാനന്ദ യ്ക്ക് പാരിതോഷികങ്ങളുമായി ദിവസവും മുന്നോട്ടുവരുന്നുണ്ട്,

പ്രഗ്‌നാനന്ദയ്ക്ക് സ്വന്തമായി വീടില്ല. കുടുംബവീട്ടി ലാണ് അച്ഛനുമമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസി ക്കുന്നത്.

പ്രഗ്‌നാനന്ദയുടെ നിലവിലെ ആസ്തി ഏകദേശം 8.5 കോടി രൂപ അനുമാനിക്കുന്നു..

പ്രഗ്‌നാനന്ദയുടെ ഇനിയുള്ള കുതിപ്പുകൾക്കൊപ്പം അദ്ദേഹത്തിനുമേൽ സമ്മാനങ്ങളുടെ വമ്പൻ പ്രവാഹ ങ്ങളും പ്രതീക്ഷിക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6