Skip to content

chithrodayamflashnews.com

Asnap 1409

ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിലിന്റെ രീതികളെ കുറിച്ച് അമ്മ

ഏറ്റവുമൊടുവിൽ വീട് വിട്ടുപോയത് ഒന്നരവർഷം മുമ്പ്; ഇടയ്ക്കിടെ ഇറങ്ങി പോകുന്നതും പതിവ്; എവിടെ പോകുന്നുവെന്ന് ചോദിച്ചാൽ കേട്ടതായി ഭാവിക്കില്ല; വീട്ടുകാരും നാട്ടുകാരും ശത്രുക്കളെ പോലെ; 18 വയസ് മുതലേ മൊബൈൽ മോഷണം അടക്കം നിരവധി കവർച്ചകൾ; ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിലിന്റെ രീതികളെ കുറിച്ച് അമ്മ

ആലുവ: ആലുവ ചാത്തൻപുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ ആരുപറഞ്ഞാലും വകവയ്ക്കാത്ത വ്യക്തി.18 വയസ്സ് മുതൽ മോഷണം തുടങ്ങിയ ഇയാൾക്ക് മൊബൈൽ ഫോൺ കവർച്ചയാണ് ഹരം. പകൽ മുഴുവൻ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് പതിവ്. രാത്രി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാൽ മകൻ ചീത്തവിളിക്കുമെന്നാണ് അമ്മയും ഇയാളെക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ഒന്നര വർഷമായി ക്രിസ്റ്റിൽ വീട്ടുവിട്ട് പോയതാണ്. ഇടയ്ക്കിടെ വീട്ടിൽ നിന്നിറങ്ങിപ്പോവും. രാത്രി പോവുമ്പോൾ എവിടേക്കാണെന്ന് ചോദിക്കാറുണ്ട്. രാവിലെ തിരിച്ചുവരും. എന്ത് ചോദിച്ചാലും മറുപടി പറയാറില്ല. കതകടച്ച് വീടിനുള്ളിൽ കയറിക്കിടക്കുമെന്നും അമ്മ പറയുന്നു. ‘എന്തിനാണ് മദ്യപിച്ചതെന്ന് ചോദിക്കുമ്പോൾ ചീത്ത വിളിക്കും.ക്രിസ്റ്റിൽ എന്നാണ് പേര്. പത്തനംതിട്ടയിൽ ജോലിക്ക് പോയതാണ്. 18 വയസ് കഴിഞ്ഞപ്പോൾ കൂട്ടുകൂടി മൊബൈൽ മോഷണം ഉൾപ്പെടെ നടത്തിയിരുന്നു’- ക്രിസ്റ്റിലിന്റെ അമ്മ പറഞ്ഞു.

2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഇയാൾ നാട്ടിൽനിന്ന് മുങ്ങിയത്. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായതായി നാട്ടുകാർ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളിൽ പ്രതിയായി. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടിൽ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുലർച്ചെ കുട്ടിയുടെ കരച്ചിൽ കേട്ട് ജനൽ തുറന്ന് നോക്കിയപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരാൾ കുട്ടിയുമായി പോകുന്നതാണ് കണ്ടത്. ഇയാൾ മർദിക്കുമെന്ന് കൈകൊണ്ട് കാണിച്ചതോടെ കുട്ടി കരച്ചിൽ നിർത്തുകയായിരുന്നു.പാന്റും ഷർട്ടും ധരിച്ച താടിയുള്ള ആളായിരുന്നു. സംശയം തോന്നി നാട്ടുകാരിൽ ഒരാൾ വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോർച്ചും എടുത്ത് പുറത്തേക്കിറങ്ങി. പിന്നീട് തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണർത്തി. പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കുട്ടി ഇവർക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി പൂർണമായും വിവസ്ത്രയായ നിലയിലായിരുന്നു. ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയുടെ വീട്ടിൽ നിന്ന് മൊബൈലും കവർന്നു

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കുട്ടിയുടെ വീട്ടിൽ നിന്ന് മൊബൈൽഫോണും കവർന്നതായി പറയുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന ഒരു പേഴ്സ് അരിച്ചുപെറുക്കിയശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
രാത്രി ഫോൺ വന്നിട്ടാണ് വിവരമറിഞ്ഞത്. അതോടെ നേരേ പൊലീസ് സ്റ്റേഷനിലേക്ക് പോയി. അമ്മയും കുട്ടികളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രി 12.30-ഓടെ എല്ലാവരും കിടന്നു. വാതിൽ പൂട്ടിയിരുന്നെങ്കിലും ജനൽ തുറന്നിട്ടിരുന്നു. ജനൽ വഴി കൈയിട്ട് താക്കോൽ കൈക്കലാക്കിയാണ് പ്രതി വാതിൽതുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളിൽ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചിട്ടുണ്ടെന്നും ബന്ധു പറഞ്ഞു.

കൊക്ക് സതീഷ് എന്നറിയപ്പെടുന്ന ഇയാൾ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ 10 കേസുകളുണ്ട്. ഏറെക്കാലമായി ഇയാൾ എറണാകുളത്താണുള്ളത് എന്നാണ് സൂചന. വ്യാഴാഴ്ച പുലർച്ചെയാണ് എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസിന് പ്രാഥമിക സൂചനകൾ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6