
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ധർമ്മസ്ഥാനത്ത് ശ്രദ്ധ പതിയുന്നതിനാൽ ഈശ്വരാധീനവും ആത്മീയ ചടങ്ങുകളിൽ പങ്കാളിത്തവും വർദ്ധിക്കും. കുടുംബത്തിൽ ശാന്തി കളിയാടും. സത്ചിന്തകളോടെയുള്ള കർമ്മങ്ങൾ മനസ്സമാധാനവും സർവ്വകാര്യ പുരോഗതിയും നൽകും.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) ധനസ്ഥാനത്ത് സൂക്ഷ്മതയും വിവേകവും പാലിക്കേണ്ട സമയമാണ്. വാക്വാദങ്ങൾ ഒഴിവാക്കി സഹപ്രവർത്തകരുമായി സമചിത്തത പുലർത്തുന്നത് ഗ്രഹദോഷങ്ങൾ അകറ്റും. ചിട്ടയായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിക്ക് വഴിയൊരുക്കും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) ജനസമ്പർക്ക മേഖലകളിൽ അംഗീകാരവും പ്രശസ്തിയും തേടിയെത്തും. കൂട്ടുകച്ചവടത്തിൽ ലക്ഷ്മീകടാക്ഷവും പുതിയ കരാറുകളും പ്രതീക്ഷിക്കാം. സന്മിത്രങ്ങളുടെ പിന്തുണയാൽ ഉദ്യമങ്ങൾ പൂർണ്ണ വിജയത്തിലെത്തും.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ആരോഗ്യ സ്ഥാനത്ത് അനുഭവപ്പെടുന്ന ഉണർവ്വ് കർമ്മരംഗത്ത് നവോന്മേഷം പകരും. ഉദ്യോഗാർത്ഥികൾക്ക് ശുഭവാർത്തകൾ എത്തും. ചന്ദ്രബലത്താൽ ആത്മവിശ്വാസം ഉയർന്നുനിൽക്കുന്ന സുദിനമാണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) സർഗ്ഗാത്മക ചിന്തകൾക്ക് അനുകൂലമായ ഗ്രഹസ്ഥിതി കാണുന്നു. ധനകാര്യ തീരുമാനങ്ങളിൽ വിവേകം പുലർത്തുന്നത് ഐശ്വര്യം നൽകും. കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം ആന്തരിക സന്തോഷം വർദ്ധിപ്പിക്കും.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) ഗൃഹ-വാഹന കാര്യങ്ങളിൽ ധനവ്യയം കാണുന്നു. ഔദ്യോഗിക കാര്യങ്ങളിൽ ക്ഷമയോടെയുള്ള സമീപനം സ്വീകരിക്കുക. ബന്ധുജനങ്ങളുമായി സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നത് ശ്രേയസ്സ് പ്രധാനം ചെയ്യും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ധൈര്യസ്ഥാനം ബലപ്പെട്ടു നിൽക്കുന്നതിനാൽ ഏറ്റെടുക്കുന്ന സംരംഭങ്ങളിൽ കാര്യസിദ്ധി കൈവരും. ഹ്രസ്വദൂര യാത്രകൾ തൊഴിൽ പുരോഗതി നൽകും. ധനപരമായ ഇടപാടുകൾ ഐശ്വര്യദായകമായി മാറും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) ധനാഗമ സ്രോതസ്സുകൾ വർദ്ധിക്കുകയും സാമ്പത്തിക ഭദ്രത അനുഭവപ്പെടുകയും ചെയ്യും. വാക്സ്ഥാനത്ത് സംയമനം പാലിക്കുന്നത് തർക്കങ്ങൾ ഇല്ലാതാക്കും. വാണിജ്യപരമായ ക്രമാനുഗത വളർച്ച ദൃശ്യമാകും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) ലഗ്നബലവും ആന്തരിക തേജസ്സും വർദ്ധിക്കുന്ന ദിനമാണ്. ദീർഘകാല അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാൻ ധൈര്യം ലഭിക്കും. ഗൃഹത്തിൽ സന്തോഷവും ഐക്യവും പൂർണ്ണമായി നിലനിൽക്കും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) വ്യയസ്ഥാനത്ത് അനാവശ്യ ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുക. അനാവശ്യ യാത്രകളും ശാരീരിക അധ്വാനവും ഒഴിവാക്കി വിശ്രമം കണ്ടെത്തുന്നത് ഗുണകരമാണ്.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) ലാഭസ്ഥാനത്ത് ഗ്രഹങ്ങൾ അനുകൂലമായതിനാൽ പൂർവ്വ പദ്ധതികളിൽ നിന്ന് വർദ്ധിച്ച ലാഭം സിദ്ധിക്കും. സന്മിത്രങ്ങൾ വഴി വലിയ കാര്യസാധ്യതകൾ തെളിയും. പൊതുരംഗത്ത് കീർത്തി വർദ്ധിക്കും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) കർമ്മസ്ഥാനത്ത് സ്ഥാനമാനങ്ങളും മേലധികാരികളുടെ പ്രീതിയും കൈവരും. പുതിയ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കും. കുടുംബത്തിൽ സമാധാനവും സന്തുഷ്ടിയും നിറഞ്ഞുനിൽക്കും.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.