തിരൂരങ്ങാടി:താലൂക്ക് ആശുപത്രിയിൽ 2023-24 സാമ്പത്തിക വർഷത്തിലെ മുനിസിപ്പാലിറ്റി പ്രൊജക്ടിൽ ഉൾപ്പെടുത്തി അർബൻ പി.എച്ച്.സിയിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥനത്തിൽ നിയമനം നടത്തുന്നു.
ഫാർമസിയിൽ ഡിപ്ലോമയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 12ന് രാവിലെ 11ന് മുമ്പായി ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം.
No Comment.