കയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ, തഞ്ചാവൂർ, രാജമണ്ഡി (ആന്ധ്രപ്രദേശ്) കേന്ദ്രങ്ങളിൽ നടത്തുന്ന Certificate Programme in Coir Technology (NSQF Level 3) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കയർ സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. അപേക്ഷകൾ ഓഗസ്റ്റ് 10 വരെ തപാൽ മുഖേന സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
https://coirboard.gov.in

56 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം
ഗസറ്റ് തീയതി 30.07. 2026
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2 രാത്രി 12 മണി വരെ
ജനറൽ റിക്രൂട്മെൻ്റ് സംസ്ഥാനതലം
കാറ്റഗറി നമ്പർ : 073/2026
അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (മെഡിക്കൽ വിദ്യാഭ്യാസം)
പ്രായം : 22 – 49
കാറ്റഗറി നമ്പർ : 074/2026
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), കേരളസംസ്ഥാന ഭവന നിർമാണ ബോർഡ്
പ്രായം : 18 – 40
കാറ്റഗറി നമ്പർ : 075/2026, 076/2026
നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (സീനിയർ)
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം
പ്രായം : ഉദ്യോഗാർത്ഥികൾ 01.01.2003 തീയതിയിലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. തസ്തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പിന് ഉയർന്ന പ്രായപരിധി ബാധകമല്ല.
കാറ്റഗറി നമ്പർ: 077/2026
ആർക്കിടെക്ചറൽ അസിസ്റ്റൻ്റ്, പൊതുമരാമത്ത്
പ്രായം : 01.01.2026 ൽ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്. ഉയർന്ന പ്രായപരിധി ബാധകമല്ല
കാറ്റഗറി നമ്പർ : 078/2026
ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ട്രാക്ടർ), വ്യവസായിക പരിശീലനം
പ്രായം : 19 – 48
കാറ്റഗറി നമ്പർ : 079/2026
ഡ്രാഫാറ്റ്സ്മാൻ ഗ്രേഡ് I/സബ് എൻജിനിയർ, കേരള ജല അതോറിറ്റി
പ്രായം : 18 – 40
കാറ്റഗറി നമ്പർ : 080/2026
ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ് & സെക്രട്ടറിയൽ ബ്രാഞ്ച്)
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്
പ്രായം : 18 – 40

പുതിയ പിഎസ്‌സി വിജ്ഞാപനം
ഗസറ്റ് തീയതി: 30.07.2026 അവസാന തീയതി: 02.09.2026 രാത്രി 12 മണി വരെ
കാറ്റഗറി നമ്പർ: 084/2026
കമ്പ്യൂട്ടർ അസിസ്റ്റൻ്റ് ഗ്രേഡ് -II
ഗവൺമെൻ്റ് സെക്രട്ടറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം) ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജസ് ഓഫീസ്/വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്/കേരള ലോകായുക്ത
ശമ്പളം: 27,900-63,700 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18 – 44
യോഗ്യതകൾ:
1. എസ്.എസ്.എൽ.സി. ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ.) ആൻഡ് കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കുറിപ്പ്: ജനുവരി 2002 ന് മുൻപ് ടൈപ്പ് റൈറ്റിംഗ് (കെ.ജി.റ്റി.ഇ) പാസായിട്ടുള്ളവർ കമ്പ്യൂട്ടർ വേഡ് പ്രോസസിങ്ങിലുള്ള പ്രത്യേക സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ അപേക്ഷിക്കുന്ന സമയത്ത് നേടിയിരിക്കേണ്ടതാണ്.
3. മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത

No Comment.