Skip to content

chithrodayamflashnews.com

November 29, 2026 4:03 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

ഒരു വട്ടം കൂടി……

VEENAPANINI | MAHANAVAMI SPECIAL | VIDYADHARAN MASTER | SREEMOOLANAGARAM VIJAYAN | HARITHA HAREESH |

ഒരു വട്ടം കൂടി……

മാലിനി ജയരാജ്‌
(തൃശ്ശൂർ)

ഓർക്കാതിരിക്കുവാനാവുമോ തോഴരേ
നാമൊന്നുചേർന്നു പുലർന്നൊരാനാളുകൾ
ജീവിതവ്യഥകളനവധിയെങ്കിലും
മാധുരിവീശുന്നു ബാല്യമിന്നോർമ്മയിൽ

കൂട്ടരോടൊത്തു കളിച്ചതും പിന്നെ നാം
ചോറുംകറികളും പങ്കിട്ടെടുത്തതും
ഇന്നലെയെന്നപോൽ ഹൃത്തിൽതെളിയവേ കുഞ്ഞുങ്ങളായിടാമൊന്നുകൂടി !

വിദ്യാലയാങ്കണം തന്നിൽ നാമൊന്നിച്ചു
പാറിപ്പറന്നൊരാ നൻമതൻനാളുകൾ
അക്ഷരപ്പൂക്കൾ കൊരുത്തു കൊണ്ടാമോദം
അദ്ധ്യാപകജനമേകിയറിവുകൾ

നോക്കിപ്പകർത്തിയെഴുതുവാൻവാങ്ങിടും
പുസ്തകത്താളിലെ മിന്നുംമയിൽപ്പീലി
ആകാശമെങ്ങാനും കാണാതിരിയ്ക്കുവാൻ
പൂട്ടിവച്ചുള്ളൊരാ കാലം മനോഹരം !

മധുരമായന്നു നാമോതിയ വാക്കുകൾ
മനതാരിലിന്നും പുനർജനിക്കേ
മറവിതൻമാറാല മൂടുംമനസ്സിനെ തിരികെയുണർത്താനൊരുങ്ങുക നാം

നൂതനവിദ്യതൻ നൂലിഴ കൊണ്ടുനാം
നമ്മെപരസ്പരം കോർത്തെടുക്കാം ഓർമ്മതൻപല്ലക്കിലേറി നാമൊന്നിച്ചു
ഓർമ്മകൾ പങ്കിടാം ഓമനിയ്ക്കാം …

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6