കൊയ്ത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വെള്ളം കയറി. തുടര്‍ച്ചയായി പെയ്ത മഴയാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധിയായത്. പാടങ്ങളില്‍ മടവീഴ്ച ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
രണ്ടുദിവസം തുടര്‍ച്ചയായിപെയ്ത മഴയാണ് കര്‍ഷകരുടെ പ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. നൂറുമേനി വിളഞ്ഞുനിന്നതെല്ലാം വെള്ളത്തിനടിയിലായി. വീണുപോയ നെല്ലില്‍ ചിലത് കിളിര്‍ക്കാനും തുടങ്ങി.
പെയ്തൊഴിയാത്ത മഴയില്‍ മോട്ടോര്‍ അടിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമവും പാഴായി. കാലാവസ്ഥ പ്രവചനത്തിനനുസരിച്ച് മഴ തുടര്‍ന്നാല്‍ കൂടുതല്‍ പാടങ്ങള്‍ വെള്ളത്തിലാകും
No Comment.