തലശ്ശേരി കേന്ദ്രം കേരളത്തോട് പക പോക്കല്‍ നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ബിജെപിയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് അറച്ചുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തലശ്ശേരിയില്‍ കോടിയേരി അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തലശ്ശേരിയെ ചെങ്കടലാക്കിയ ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെയായിരുന്നു അനുസ്മരണ റാലി.
വലതുപക്ഷ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയങ്ങളുമായി കേരളം മുന്നോട്ട് പോകുമ്പോള്‍ പകപോക്കല്‍ നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ എല്ലാ തരത്തിലും വലിഞ്ഞു മുറുക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏതൊരു സര്‍ക്കാറും പാവങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.കേരളം അതിദരിദ്രര്‍ക്ക് പരിഗണന നല്കുമ്പോള് കേന്ദ്രത്തിന് പരിഹാസമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാനത്തെ യു ഡി എഫ് എംപിമാര്‍ ശബ്ദമുയര്ത്തുന്നില്ല.ബി ജെ പി യുമായി സമരസപ്പെട്ട് പോകണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസ്സിന് എന്തിനാണെന്നും മുഖമന്ത്രി ചോദിച്ചു. പാര്‍ട്ടിക്കെതിരായ കൂട്ടായ ആക്രമണത്തെ തേതൃപാടവം കൊണ്ട് പ്രതിരോധിച്ച നേതാവായിരുന്നു കോടിയേരിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു
No Comment.