Skip to content

chithrodayamflashnews.com

November 29, 2026 2:50 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കേന്ദ്രം കേരളത്തോട് പക പോക്കല്‍ നയമാണ് സ്വീകരിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയന്‍

തലശ്ശേരി കേന്ദ്രം കേരളത്തോട് പക പോക്കല്‍ നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ബിജെപിയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് അറച്ചുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തലശ്ശേരിയില്‍ കോടിയേരി അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തലശ്ശേരിയെ ചെങ്കടലാക്കിയ ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെയായിരുന്നു അനുസ്മരണ റാലി.

വലതുപക്ഷ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയങ്ങളുമായി കേരളം മുന്നോട്ട് പോകുമ്പോള്‍ പകപോക്കല്‍ നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ എല്ലാ തരത്തിലും വലിഞ്ഞു മുറുക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏതൊരു സര്‍ക്കാറും പാവങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.കേരളം അതിദരിദ്രര്‍ക്ക് പരിഗണന നല്‍കുമ്പോള്‍ കേന്ദ്രത്തിന് പരിഹാസമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാനത്തെ യു ഡി എഫ് എംപിമാര്‍ ശബ്ദമുയര്‍ത്തുന്നില്ല.ബി ജെ പി യുമായി സമരസപ്പെട്ട് പോകണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസ്സിന് എന്തിനാണെന്നും മുഖമന്ത്രി ചോദിച്ചു. പാര്‍ട്ടിക്കെതിരായ കൂട്ടായ ആക്രമണത്തെ തേതൃപാടവം കൊണ്ട് പ്രതിരോധിച്ച നേതാവായിരുന്നു കോടിയേരിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6