Skip to content

chithrodayamflashnews.com

November 29, 2026 3:04 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിധിപ്പകർപ്പുകൾ

 

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

 

 

കവിത

വിധിപ്പകർപ്പുകൾ

വിധിപ്പകർപ്പുകളിൽ
അടയാളപ്പെടുത്തിയ
ജീവിതത്തിന്
വിലയിടാൻ
ആർക്കാണവകാശം.?
വിജയങ്ങളും
തോൽവികളും
സന്തോഷങ്ങളും
ദുഃഖങ്ങളും
ഒരു നാണയത്തിന്റെ
ഇരുവശങ്ങളാണെന്ന്
സ്വയംതിരിച്ചറിയാനുള്ള
മനസ്സുണ്ടാവണം…
അപ്പോഴാണ്
മനുഷ്യനെന്ന
വാക്കിനേറെ
അർത്ഥമുണ്ടാകുക.
കൂട്ടിക്കിഴിക്കലുകലും
ഗുണനഹരണങ്ങളും
കാലത്തിന്റെ
വെളിപാടുതറയിൽ
ഇന്നലെകൾ
പകർന്നു നൽകിയ
ജീവിതക്കാഴ്ചകൾ
നോവുപാടങ്ങളിലെ
സ്വപ്നങ്ങളായ്
വെറുതെ മിന്നിമായുന്നുണ്ട്…
പെരുങ്കളിയാട്ടത്തിന്റെ
താളപ്പെരുമകളിൽ
ഋതുഭേദങ്ങൾക്കും
മാറ്റങ്ങൾ
വന്നുചേർന്നു.
ആർക്കൊക്കെയോ
വേണ്ടി
സ്വയം സമർപ്പിതമാകുന്ന
ജീവിതത്തിന്
അടുക്കും ചിട്ടയും
എന്നേ നഷ്ടമായി…
പഴമയെ പഴിപറഞ്ഞ്
അറിവെന്ന
മഹാസാഗരത്തിലൂടെ
മുന്നേറുമ്പോഴും
നഷ്ടപ്പെട്ടുപോയത്
തിരിച്ചറിയാനുള്ള
വിവേകമാണ്…
എന്തിനും ഏതിനും
ഞാൻ ഞാനെന്ന്
സ്വയം അഭിരമിക്കുന്ന
അഭിനവ മാനവന്റെ
അഹങ്കാര പ്രവർത്തികൾ
അവനവനെതന്നെ
ബലികഴിക്കുന്ന
നേർക്കാഴ്ചകൾ
ദൈവത്തിന്റെ
സ്വന്തം നാട്ടിൽ
ദൈവത്തിനും
വിലയിടുന്ന
ദുഷ്കൃതിയുടെ
വേതാളങ്ങൾ
വഴിയൊരുക്കുമ്പോൾ
ദൈവമേ നിന്നോടു
പറയാനുള്ളതും
ഒന്നുമാത്രം..
എത്രയും വേഗം
ഇവരിൽനിന്നും
രക്ഷനേടുക.
ജന്മംനൽകിയ
മാതാപിതാക്കളെ
തെരുവിലെറിഞ്ഞവർ
നിനക്കുനേരയും
അഹന്തയുടെ
വാളുയർത്താൻ
മടിയ്ക്കില്ല…
കാരണം
ഇവിടെ നീതിദേവതയുടെ
കണ്ണുകളുടെ
കാഴ്ച
പണ്ടേയിവർ
കറുത്ത ശീലകൊണ്ടു
മറച്ചുകളഞ്ഞുവല്ലോ…
ഇപ്പോൾ വായും
മൂടിക്കെട്ടി…
അഭിനവ നീതിദേവത
അനീതികൾക്ക്
ചെറുപുഞ്ചിരിയാൽ
നീതിയുടെ തുല്യം
ചാർത്തികൊടുക്കുന്നുണ്ട്..
അകലെ സൂര്യനും
നിത്യ ഗ്രഹണത്താൽ
വെളിച്ചം നഷ്ടപ്പെട്ടേക്കാം…
മനുഷ്യന്റെയുള്ളിലെ
ചെകുത്താനും
ചിരിക്കുന്നുണ്ട്…
വിജയത്തിന്റെ ചിരി…
തോൽപ്പിക്കലിന്റെ
ചിരി…

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6