Skip to content

chithrodayamflashnews.com

November 29, 2026 3:03 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നഷ്ടങ്ങളുടെ നേരിടം

 

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

 

കവിത
നഷ്ടങ്ങളുടെ നേരിടം

ഇഷ്ടങ്ങളെക്കാളുപരി
നഷ്ടങ്ങൾ
വന്നുഭവിച്ചപ്പോൾ
ജീവിത ശിഷ്ടങ്ങൾക്ക്
അർത്ഥമില്ലാതായി…
അനർത്ഥങ്ങളുടെ
ബലിത്തറയിൽ
സത്യം പല പ്രാവശ്യം
ബലികഴിക്കപ്പെട്ടു…
നീതിബോധത്തിന്റെ
ഏറ്റുപറച്ചിലുകൾ
കാലഘട്ടത്തിന്റെ
നേരിടങ്ങൾക്ക്
വഴിമാറികൊടുത്തു…
മഹായുദ്ധങ്ങളിൽപ്പോലും
ജയിച്ചവനും തോറ്റവനും
നഷ്ടങ്ങൾ മാത്രം…
സ്വന്തബന്ധങ്ങൾക്ക്
ഇയാംപാറ്റയുടെ
വില മാത്രം…
സത്യത്തെ മൂടിക്കെട്ടിയ
നുണയുടെ ആവരണങ്ങളിൽ
പന്തിരുകുലത്തിന്റെ
പെരുമ വാഴ്ത്തിപ്പാടുമ്പോഴും
ഹാ… കഷ്ടമെന്നല്ലാതെ
എന്തു പറയാൻ?
ഒരാൾ മാത്രം…
നേരിന്റെ തട്ടകങ്ങളിൽ
തന്നെ തന്നെ സമർപ്പിച്ചു.
സാക്ഷാൽ
നാറാണത്തുഭ്രാന്തൻ…
ഭ്രാന്ത് ഒരു രോഗമല്ല
സത്യമാണെന്ന്
ലോകത്തെ ബോധ്യപ്പെടുത്തിയവൻ,
മലമുകളിലേയ്ക്ക്
ബദ്ധപ്പെട്ട് കല്ലുരുട്ടി
കേറ്റുന്നുണ്ട്
താഴേക്കുയ്ക്കിടാനുള്ള
തിടുക്കവുമായി.
ചോദ്യമറുചോദ്യങ്ങൾ
കൊണ്ട്
ചുടലഭദ്രയെ
ഉത്തരംമുട്ടിച്ചവൻ
ഒടുവിൽ ശാപത്തിനു
പകരം
വലത്തേക്കാലിലെ
മന്ത്
ഇടത്തേക്കാലിലേക്ക്
നിർബന്ധിത വരമായി
വാങ്ങിയതും
കാലനിയോഗം…
കഠിനവാക്കുകൾകൊണ്ട്
ചുടലയക്ഷികളെ
പരിഹസിക്കാതെ
അവരുടെ നിസ്സഹായതയെ
തിരിച്ചറിഞ്ഞവൻ
നാറാണത്തുഭ്രാന്തൻ…
നഷ്ടങ്ങൾ കൂട്ടി കൂട്ടി
മടുത്ത്
ഒടുവിൽ ഞാനും
നാറാണത്തിന്റെ
കാൽച്ചുവട്ടിൽ
തൊട്ടുവണങ്ങി
ദക്ഷിണയൊന്നു
നൽകട്ടെ…
ചില അപ്രതീക്ഷിത
നഷ്ടങ്ങൾ
ലാഭങ്ങളായ്
നാളേക്കു വന്നിടാം.
ചില ക്ഷിപ്രലാഭങ്ങൾ
വലിയ നഷ്ടങ്ങളിലേയ്ക്കും.
എന്റെ തിരച്ചിലുകൾക്കൊടുവിൽ
ഞാനറിഞ്ഞ
വലിയ സത്യം…
നാറാണത്തേ…
പലതുകൊണ്ടും
നീ തന്നെ
കാലത്തിന്റെ
ഉത്തമ നേർസാക്ഷ്യം…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6