Skip to content

chithrodayamflashnews.com

November 29, 2026 2:38 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ; എനിക്ക് നീതി കിട്ടണം: ഹര്‍ഷിന.

കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി വൈകുന്നുവെന്ന് ഹര്‍ഷിന. വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് ഹര്‍ഷിനയുടെ തീരുമാനം.

കഴിഞ്ഞ അഞ്ചുവര്‍ഷം കരണമെന്തെന്നറിയാതെ താൻ അനുഭവിച്ച വേദന സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നെന്ന് ഹര്‍ഷിന പറഞ്ഞു.

ഹര്‍ഷിനയ്‌ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂവെന്നും അവര്‍ പറഞ്ഞു. ഇത്രയും വ്യക്തമായി തളിവുകള്‍ ഉണ്ടായിട്ടും ഈ കേസില്‍ കാലതാമസമെടുക്കുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല താൻ വന്നിട്ടുള്ളതെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.

ഹര്‍ഷിനയുടെ വാക്കുകള്‍

ഹര്‍ഷിനയ്‌ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ എനിക്കൊപ്പമുണ്ടെന്ന് കാണിക്കാൻ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി പറഞ്ഞത് തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. പ്രോസിക്യൂഷൻ അനുമതി തേടിയുള്ള എസിപിയുടെ അപേക്ഷ കമ്മീഷണര്‍ മടക്കിയിരുന്നു. അപേക്ഷയ്ക്ക് മറുപടി വൈകിപ്പിച്ചതിന് പിന്നില്‍ ബാഹ്യഇടപെടലുണ്ട്‌. സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്ന് നീതി വേഗത്തില്‍ ഉറപ്പാക്കണം. ഒരുപാട് സാമ്ബത്തിക നഷ്ടമുണ്ടായി. നഷ്ടപരിഹാരം വേണം.

തെളിവുകള്‍ ഇല്ലാത്ത കേസുകള്‍ക്കാണ് കൂടുതല്‍ കാലതാമസമെടുക്കാറുള്ളത്. എന്നാല്‍ ഇത്രയും വ്യക്തമായി തളിവുകള്‍ ഉണ്ടായിട്ടും ഈ കേസില്‍ കാലതാമസം എടുക്കുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല ഞാൻ വന്നിട്ടുള്ളത്. ഒരു സാധാരണക്കാരിയാണ് ഞാൻ. അത്തരത്തില്‍ ഒരു സാധാരണക്കാരിക്ക് നീതി ലഭിക്കാനുള്ള ദൂരം വളരെ കൂടുതലാണ്. മുപ്പതാമത്തെ വയസില്‍ എന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതിയ ആളാണ് ഞാൻ. ആരോഗ്യമന്ത്രി ഇടപെട്ട് കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് എന്റെ ആവശ്യം. സമരസമിതിയുമായി കൂടിയാലോചിച്ച ശേഷം പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് തീരുമാനം. ഇത്തരം അശ്രദ്ധകള്‍ ഇനി ഉണ്ടാകരുത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6