കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി വൈകുന്നുവെന്ന് ഹര്‍ഷിന. വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് ഹര്‍ഷിനയുടെ തീരുമാനം.
കഴിഞ്ഞ അഞ്ചുവര്‍ഷം കരണമെന്തെന്നറിയാതെ താൻ അനുഭവിച്ച വേദന സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നെന്ന് ഹര്‍ഷിന പറഞ്ഞു.
ഹര്‍ഷിനയ്ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂവെന്നും അവര്‍ പറഞ്ഞു. ഇത്രയും വ്യക്തമായി തളിവുകള്‍ ഉണ്ടായിട്ടും ഈ കേസില്‍ കാലതാമസമെടുക്കുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല താൻ വന്നിട്ടുള്ളതെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.
ഹര്‍ഷിനയുടെ വാക്കുകള്‍
ഹര്‍ഷിനയ്ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ എനിക്കൊപ്പമുണ്ടെന്ന് കാണിക്കാൻ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി പറഞ്ഞത് തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. പ്രോസിക്യൂഷൻ അനുമതി തേടിയുള്ള എസിപിയുടെ അപേക്ഷ കമ്മീഷണര്‍ മടക്കിയിരുന്നു. അപേക്ഷയ്ക്ക് മറുപടി വൈകിപ്പിച്ചതിന് പിന്നില്‍ ബാഹ്യഇടപെടലുണ്ട്. സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്ന് നീതി വേഗത്തില്‍ ഉറപ്പാക്കണം. ഒരുപാട് സാമ്ബത്തിക നഷ്ടമുണ്ടായി. നഷ്ടപരിഹാരം വേണം.
തെളിവുകള്‍ ഇല്ലാത്ത കേസുകള്‍ക്കാണ് കൂടുതല്‍ കാലതാമസമെടുക്കാറുള്ളത്. എന്നാല്‍ ഇത്രയും വ്യക്തമായി തളിവുകള്‍ ഉണ്ടായിട്ടും ഈ കേസില്‍ കാലതാമസം എടുക്കുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല ഞാൻ വന്നിട്ടുള്ളത്. ഒരു സാധാരണക്കാരിയാണ് ഞാൻ. അത്തരത്തില്‍ ഒരു സാധാരണക്കാരിക്ക് നീതി ലഭിക്കാനുള്ള ദൂരം വളരെ കൂടുതലാണ്. മുപ്പതാമത്തെ വയസില്‍ എന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതിയ ആളാണ് ഞാൻ. ആരോഗ്യമന്ത്രി ഇടപെട്ട് കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് എന്റെ ആവശ്യം. സമരസമിതിയുമായി കൂടിയാലോചിച്ച ശേഷം പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് തീരുമാനം. ഇത്തരം അശ്രദ്ധകള്‍ ഇനി ഉണ്ടാകരുത്
No Comment.