ഇന്ന് വൃശ്ചികം ഒന്ന്
മണ്ഡലകാല മാസത്തിന്റെ
ആരംഭംമായി സഹനത്തിന്റെയും
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ തുടങ്ങുകയായി
ആശംസകളോടെ

കവിത
വൃശ്ചികപുണ്യം
വൃശ്ചികമാസം
പിറന്നുവല്ലോ….
വൃതശുദ്ധിയെങ്ങും
നിറഞ്ഞുവല്ലോ…
മാമലവാഴും
മണികണ്ഠസ്വാമിതൻ
ശരണമന്ത്രങ്ങൾ
മുഴങ്ങിയല്ലോ…
സ്വാമീ ശരണം…
അയ്യപ്പ ശരണം…
ശബരിയിൽ വാഴും
അയ്യപ്പ ശരണം…
(വൃശ്ചി….)
പുലർകാലെയുണർന്നു
കുളിച്ചൊരുങ്ങി
ഭഗവത്സന്നിധി പൂകി…
തൊഴുതു വലംവച്ചു
ശരണം വിളിച്ചു
സ്വാമി മുദ്രയും
കഴുത്തിലണിഞ്ഞു…
സ്വാമീ ശരണം…
അയ്യപ്പ ശരണം…
ശബരിയിൽ വാഴും
അയ്യപ്പ ശരണം…
(വൃശ്ചി…)
ദുരിതക്കയങ്ങളിൽ
മുങ്ങി നിൽക്കുമ്പോൾ
കരയേറ്റാനവിടുന്നെന്നരികിൽ വന്നു… (2)
ആധികൾ വ്യാധികളെല്ലാമകറ്റി
പരിചൊടു ചേർത്തതും
നീയല്ലോ…(2)
സ്വാമീ ശരണം…
അയ്യപ്പ ശരണം…
ശബരിയിൽ വാഴും
അയ്യപ്പ ശരണം…
(വൃശ്ചി…)

No Comment.