ഇന്ന് വൃശ്ചികം നാല്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ഉത്രം നക്ഷത്രം
ഉത്രം നാളിൽ
പിറവിയെടുത്തൊരു
അയ്യപ്പ സ്വാമി…
മോഹിനി സുതനായ്
ജന്മമെടുത്തൊരു
അയ്യപ്പസ്വാമീ….
ശ്രീപരമേശ്വര
തനയനതാകിയോരയ്യപ്പ സ്വാമീ…
ശരണം…ശരണം…
ശരണം നീയേ…
അയ്യപ്പ സ്വാമി….
(ഉത്രം…)
മാമലമേലെ
വാണരുളീടും
മണികണ്ഠസ്വാമി…
മഹിയിലെതെങ്ങും
ശരണമേകും അയ്യപ്പസ്വാമി…(2)
നിൻ തിരുദർശനം
അടിയനതേകണെ
അയ്യപ്പ സ്വാമി…
നിത്യനിരാമയ
ശരണം നീയേ
അയ്യപ്പ സ്വാമീ….
(ഉത്രം….)
ജാതിമതത്തിൻ
ചിന്തകളില്ല
നിൻ സവിധത്തിൽ…
മനുഷ്യരെല്ലാം
ഒന്നാണല്ലോ
അയ്യനു മുന്നിൽ…
തത്വമസിക്കുടയോൻ
നീയേ അയ്യപ്പാ…
ശരണം ശരണം
ശരണം ശരണം
അയ്യപ്പാ…
(ഉത്രം…)

No Comment.