ഇന്ന് വൃശ്ചികം പതിമൂന്ന്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
പ്രാർത്ഥനാപുണ്യം
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
ശതകോടി ഭക്തർക്കും
ദർശനമരുളും
ശബരീമലയിങ്കൽ….
ശരണംവിളിയുടെ
മന്ത്രധ്വനികൾ
മുഖരിതമായപ്പോൾ
ഇരുമുടിക്കെട്ടിലൊരിത്തിരി
നെയ്യുമായ്
ഞാനും വന്നുവല്ലോ….
(ശത…..)
കെട്ടുമുറുക്കി ഞാൻ
പുറപ്പെടുമ്പോൾ
മുതൽ
അയ്യപ്പസ്വാമി നീ
കൂടെയുണ്ടല്ലോ..(2)
ദുർഘടമാം പാതയിലെല്ലാം
കൈപിടിച്ചെന്നോടു
കൂടെയുണ്ടല്ലോ…
നിഴലായ് നീയെന്റെ
കൂടെയുണ്ടല്ലോ…
(ശത….)
മതിവരുവോളം
കണ്ടുതൊഴുമ്പോഴും
മനസ്സിലൊരാഗ്രഹം മാത്രം.. (2)
ഇനിയും വരേണമാ
തിരുമുൻപിൽ
ഭഗവത്ദർശന പുണ്യം
നേടാൻ…
(ശത…..)

No Comment.