ഇന്ന് വൃശ്ചികം പതിനാറ്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ചിന്മുദ്ര
രചന
സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
ശരണമന്ത്രമുരുക്കഴിച്ചു
ശബരിനാഥനെ
തൊഴുതിടുമ്പോൾ….
ദുരിതമെല്ലാം നീങ്ങിടും
അയ്യനയ്യൻ കാത്തിടും…
ശരണമയ്യപ്പാ…
സ്വാമീ… ശരണമയ്യപ്പാ…
അഭയമേകണേ…
സ്വാമീ…ശരണമയ്യപ്പാ….
(ശരണ…….)
ആദ്യമായ് നിൻസവിതേ
വന്നൊരു നാളിൽ
അകതാരിൽ നിറഞ്ഞോരു ആത്മരൂപം… (2)
മണികണ്ഠനയ്യന്റെ ചിന്മുദ്രരൂപം
മറയാതെ മനസ്സിൽ
ഒളി തൂകി നിൽപ്പൂ….
സ്വാമി ശരണം.. അയ്യപ്പാ….
ശരണം….ശരണം…
അയ്യപ്പാ…(2)
(ശരണ……)
മകരസംക്രമസുദിനത്തിൽ
പൊന്നമ്പലമേട്ടിൽ
ദിവ്യജ്യോതിയായ് നീ ദർശനമേകിടുമ്പോൾ…(2)
ആയിരമായിരം കണ്ഠങ്ങളിൽനിന്നും ശരണമന്ത്രങ്ങൾ
ഉയരുന്നു…
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ….
സ്വാമി ശരണം
അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ…
(ശരണ……..)

No Comment.