ഇന്ന് വൃശ്ചികം പതിനേഴ്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
സ്വാമിപാദം
രചന
സി. ജി.ഗിരിജൻ ആചാരി തോന്നല്ലൂർ
ഓംകാരപ്പൊരുളെ ശ്രീമണികണ്ഠാ…
ഒരുമതൻ ചൈതന്യം
നീയെന്നും ദേവാ….(2)
ഒഴുകിടും പമ്പതൻ
നൈർമല്യമായി
ഓരോ മനസ്സിലും
നീ നിറയുന്നു….(2)
സ്വാമിയേ ശരണം
അയ്യപ്പ ശരണം…
ശരണം ശരണം
അയ്യപ്പസ്വാമി…
(ഓം…)
ഒരുവട്ടം നിൻ മുന്നിൽ വന്നിടുമ്പോൾ
പിന്നെയും വന്നിടാൻ മോഹമുള്ളിൽ….(2)
അഭയവരദാ
അയ്യനയ്യപ്പാ….
പന്തളത്തരചന്റെ
മാനസ്സപുത്രാ…
ശരണം… ശരണം…
സ്വാമിയേ ശരണം…
ശരണം… ശരണം..
സ്വാമിയേ ശരണം…
(ഓം…)
അഭിഷേകപ്രിയന്റെ
തിരുമുൻപിൽ
നിൽക്കുമ്പോൾ
അടിയന്റെ ദുഃഖങ്ങളെല്ലാമകലുന്നു.. (2)
എരിയുന്നൊരാഴിയിൽ
ഹവിസായ് തീരട്ടെ
അടിയന്റെ പാപങ്ങളെല്ലാം
സ്വാമി…
അടിയന്റെ പാപങ്ങളെല്ലാം
സ്വാമി…
സ്വാമിയേ ശരണം
അയ്യപ്പ ശരണം…
ശരണം ശരണം
ശരണമയ്യപ്പാ…
കലിയുഗവരദാ
കാനനവാസാ…
അയ്യപ്പ ശരണം….
ശരണമയ്യപ്പാ….
(ഓംകാര……..)

No Comment.