ഇന്ന് വൃശ്ചികം പത്തൊമ്പത്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ഹരിഹരനന്ദനൻ
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
വൃശ്ചികമാസ
കുളിർ മഞ്ഞിൽ മാലയണിഞ്ഞല്ലോ….
സ്വാമി… ശരണമന്ത്ര
മുഖരിതമായ്
ഭൂതലമെങ്ങും… (2)
വ്രതശുദ്ധിതൻ
പാവനമാം
പുണ്യദിനങ്ങൾ…
സ്വാമി അയ്യനെ
കാണുവാൻ
പോയിടേണം… (2)
(വൃശ്ചി…. )
ഇരുമുടിക്കെട്ടിലേന്തും
നെയ്മുദ്രയും
മനസ്സിൽ നിറയും
ഭക്തിതൻ നൈവേദ്യവും… (2)
ശബരിവാസനയ്യന്റെ
തിരുനടയിങ്കൽ
സമർപ്പിക്കാൻ
ഞാനുമിന്നു വന്നുവല്ലോ…
സ്വാമി ശരണം…
അയ്യപ്പാ…
ശരണം ശരണം…
അയ്യപ്പാ…
(വൃശ്ചിക…)
കൺനിറയേ
കണ്ടു തൊഴുതു
വലം വയ്ക്കുമ്പോൾ
മോഹമൊന്നേ
ചൊല്ലിടാം ഞാൻ
അയ്യനയ്യപ്പാ… (2)
വരുംകാലം നിൻ
നടയിൽ
വന്നിടുവാനായ്
അനുഗ്രഹമേകണെ
സ്വാമി അയ്യപ്പാ…
ശരണമയ്യപ്പാ…
(വൃശ്ചി…)

No Comment.