ഇന്ന് വൃശ്ചികം ഇരുപത്തിയഞ്ചു
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
സ്വാമിസംഗീതം
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
ഹരിഹരനന്ദനയ്യൻ
സ്വാമി അയ്യപ്പൻ…
ശബരിഗിരിയിൽ
വാണരുളും
സ്വാമി അയ്യപ്പൻ…(2)
ദുരിതമെല്ലാം നീക്കിടും
ശരണമയ്യപ്പൻ….
എന്റെ മനസ്സിലെന്നും
കുടികൊള്ളും
സ്വാമി അയ്യപ്പൻ…
സ്വാമി ശരണം അയ്യപ്പാ…
സ്വാമി ശരണം
അയ്യപ്പാ…
(ഹരി…..)
ദിനകര പ്രഭതൂകിടും
നിൻ
തിരുമുഖം കാൺകേ…
ശരണമന്ത്രമുരുക്കഴിച്ചു
നാവുകൾ സ്വാമി…(2)
അഭിഷേകം കണ്ടു തൊഴുതു
നിർവൃതി പുൽകി
വലംവച്ചു
മെല്ലെ ഞാനും
പടിയിറങ്ങി….
സ്വാമി… പടിയിറങ്ങി…
സ്വാമി ശരണം… അയ്യപ്പാ…
ശരണം.. ശരണം…
അയ്യപ്പാ…
(ഹരി…)
മാളികപ്പുറമമ്മതൻ
തിരുനടയിങ്കൽ
നാളികേരമുരുട്ടി
മഞ്ഞളാടി… (2)
ഉപദേവന്മാരെയെല്ലാം
നമസ്കരിച്ചൂ…
വാവർ നടയിൽ
ചെന്നു
അനുഗ്രഹം വാങ്ങി….
സ്വാമി ശരണം…. അയ്യപ്പാ…
ശരണം… ശരണം…
അയ്യപ്പാ…
(ഹരി…)

No Comment.