ഇന്ന് വൃശ്ചികം ഇരുപത്തിയേഴ്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
എന്റെ സ്വാമി…
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
എത്ര കണ്ടാലും
മതി വരില്ലല്ലോ
സ്വാമി അയ്യന്റെ
ചിന്മയരൂപം…
എത്ര കേട്ടാലും
മതി വരില്ലല്ലോ
സ്വാമി അയ്യന്റെ
ശരണഗീതികൾ….
ശരണം ശരണമേ…
അയ്യപ്പാ…
സ്വാമി ശരണമേ…
അയ്യപ്പാ…
(എത്ര….)
മണ്ഡലക്കാലം
തുടങ്ങിയ നാൾതൊട്ട്
മനസ്സിൽ പ്രതീഷ്ഠിച്ചു
സ്വാമിതൻ രൂപം…(2)
രാപകലില്ലാതെ
ഭഗവാനെന്റെ
കൂടെത്തന്നെയുണ്ടല്ലോ…
കൂടെത്തന്നെയുണ്ടല്ലോ…
സ്വാമി ശരണം
അയ്യപ്പാ…
ശരണം ശരണമേ…
അയ്യപ്പാ…
(എത്ര….)
വഴിനീളെ ഞാൻ
യാത്ര ചെയ്യുമ്പോൾ
പലപല രൂപത്തിൽ
ഭഗവാനെക്കണ്ടല്ലോ….(2)
അവിടുത്തെ മറിമായം
അറിയുന്നു ഞാനെല്ലാം…
അത്രമേൽ മനസ്സിൽ
നിനക്കുള്ള സ്ഥാനം…(2)
സ്വാമി ശരണമേ….
അയ്യപ്പാ…
ശരണം ശരണമേ…
അയ്യപ്പാ…
(എത്ര…..)

No Comment.