ഇന്ന് വൃശ്ചികം ഇതുപത്തിയട്ടു
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
മുക്തിമാർഗ്ഗം
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
അല്ലലില്ലാതുള്ളോരു
ജീവിതം കൈവന്നീടാൻ
അന്നദാനപ്രഭുവേ
തുണയേകേണെ…(2)
അന്തരംഗത്തിൽ
തെളിയും
ജ്യോതിയായ് നീ
അയ്യനയ്യപ്പാ സ്വാമീ
കൃപയേകണേ….(2)
(അല്ലലി…)
സത്യധർമ്മപാലനത്താൽ
മുക്തിമാർഗ്ഗം നേടുവാൻ
ഭക്തിയോടെ നമിക്കുന്നു
സ്വാമി അയ്യപ്പാ…(2)
പതിനെട്ടാം പടിയേറി
നടയ്ക്കലെത്തുമ്പോൾ
പവിത്രമാം നിൻ നാമം
ഉരുവിടുന്നു…(2)
സ്വാമി… ശരണമയ്യാ…
സ്വാമി… ശരണമയ്യാ…
ശബരിയിൽ വാഴും
ശരണമയ്യാ…
(അല്ലലി….)
കൺനിറയേ
നിന്നെ കണ്ടു
തൊഴുത നേരം
ഉള്ളിലുള്ള ദുഃഖമെല്ലാം
പോയ്മറഞ്ഞു…(2)
കലികാലരൂപനെ
ശരണമയ്യാ…
കരുണതൻ കടലേ…
നീയേ തുണ…(2)
ശരണം സ്വാമി…
ശരണമയ്യാ…
ശരണം സ്വാമി…
ശരണമയ്യാ….
(അല്ലലി….)

No Comment.