ഡൽഹിലോക്സഭയിലേക്ക് ഇരച്ചുകയറിയ രണ്ട് പേരെ സ്പോണ്സര് ചെയ്തത് ഭരണകക്ഷിയിലെ ഒരു പാര്‍ലമെന്റ് അംഗമാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. സുരക്ഷാ ഭീഷണിയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയെ കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു.
‘ അക്രമികളെ സ്പോണ്സര് ചെയ്തത് ഭരണകക്ഷിയിലെ ഒരു സിറ്റിംഗ് എം പി ആണെന്നതാണ് വസ്തുത. ഇവര്‍ ഗ്യാസ് പിസ്റ്റളുകള്‍ കടത്തി. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നത്. ചില മുദ്രാവാക്യങ്ങള്‍ ഞങ്ങളില്‍ ചിലര്‍ക്ക് കേള്‍ക്കാനായില്ല. പഴയ കെട്ടിടത്തിലെ ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ പുതിയ കെട്ടിടം നന്നായി ക്രമീകരിച്ചതായി തോന്നുന്നില്ല,” ശശി തരൂര്‍ പറഞ്ഞു
പാര്‍ലമെന്റ് ആക്രമണം: അക്രമികളെ സ്പോണ്സര് ചെയ്തത് ഭരണകക്ഷി എംപി എന്ന് ശശി തരൂര്‍
No Comment.