ഇന്ന് വൃശ്ചികം മുപ്പത്തി രണ്ട്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ശബരിമലയാത്ര
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
അയ്യപ്പസ്വാമി
ജപത്താൽ മുദ്ര നിറച്ചു…
സ്വാമി ശരണം…
ശരണംവിളി അകമ്പടിയാൽ
കെട്ടുമുറുക്കി…
അയ്യൻ ശരണം…(2)
ഇരുമുടി ശിരസ്സിലേന്തി
കേരമുടച്ചു
സ്വാമിയെ കാണുവാൻ
യാത്രയായി…
സ്വാമിയെ കാണുവാൻ
യാത്രയായി….
(അയ്യപ്പ….)
ഓരോ ചുവടും പിന്നിടുമ്പോൾ
തിടുക്കമായ്…
സ്വാമി ശരണം…
സ്വാമിയെ കാണുവാൻ
തിടുക്കമായ്…
അയ്യൻ ശരണം…(2)
ഹരിഹരനന്ദനാ…
ശ്രീഭൂതനാഥാ…
നിന്നിലർപ്പിക്കുന്നു
ഈ ജന്മം…
ശരണം ശരണം…
സ്വാമി ശരണം….
(അയ്യപ്പ…)
എരുമേലിൽ
വന്നു ഞാൻ
ശരണം വിളിച്ചു
വാവർക്കുമയ്യനും
കാണിക്കയിട്ടു…(2)
പേട്ടതുള്ളി പാട്ടുപാടി
ഇരുമലതാണ്ടി
ശബരിയിൽ വന്നു ഞാൻ അയ്യപ്പാ…
സ്വാമി ശരണം…
അയ്യപ്പാ…
ശരണം ശരണം…
അയ്യപ്പാ….
(അയ്യ…..)

No Comment.