Skip to content

chithrodayamflashnews.com

Asnap 1409

ജന്മപുണ്യം

ഇന്ന്‌ വൃശ്ചികം മുപ്പത്തി മൂന്ന്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

കവിത

ജന്മപുണ്യം

രചന

ഗിരിജൻ ആചാരി തോന്നല്ലൂർ

ശതകോടി ഭക്തർക്കും
ശരണമയ്യൻ….
ശബരിഗിരിനാഥനയ്യൻ
ശരണമയ്യൻ….(2)
സകലദുരിത നിവാരകൻ
സ്വാമി അയ്യപ്പൻ
എന്റെ ഹൃദയത്തിലേറ്റും
ശരണമന്ത്രമയ്യൻ…

(ശതകോടി…)

മനതാരിൽ നിറയുന്ന
മന്ത്രജപങ്ങൾ
പലവട്ടം നാവിൽ
ഉരുക്കഴിക്കേ… (2)
തെളിയുന്നു തിരുമുൻപിൽ
ദർശനപുണ്യമായ്
സ്വാമി അയ്യപ്പന്റെ
ചിന്മയരൂപം..(2)

(ശതകോടി..)

ജന്മജന്മാന്തര കർമ്മപുണ്യങ്ങൾ
അനുഗ്രഹമായയ്യൻ
നൽകിടുമ്പോൾ..(2)
വരുംകാലസുദിനങ്ങൾ
ധന്യമായ് തീരുവാൻ
സ്വാമീ… അനുഗ്രഹം
നൽകീടണേ….

(ശത……)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6