ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 67 റണ്‍സ് ജയം.

ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (113) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് നേടിയത്.മറുപടി ബാറ്റിംഗില്‍ ശ്രീലങ്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനാണ് സാധിച്ചത്. ദശുന്‍ ഷനക (108) സെഞ്ചുറിയുമായി പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഉമ്രാന് മാലിക്ക് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ച് വെയ്ല്‍സ് ഇതിഹാസം ഗാരെത് ബെയ്ല് ക്ലബ്, രാജ്യാന്തര ഫുട്ബോളുകളില് നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു.
മുപ്പത്തിമൂന്നാം വയസില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വെയ്ല്‍സ് നായകന്റെ പ്രഖ്യാപനം. ഖത്തറിലെ ഫിഫ ലോകകപ്പില്‍ വെയ്ല്‍സ് കുപ്പായത്തില്‍ ബെയ്ല് മൈതാനത്തിറങ്ങിയിരുന്നു.റയല്‍ മാഡ്രിഡ് ക്ലബിനൊപ്പം അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുള്ള ഗാരെത് ബെയ്ല് വെയ്ല്‍സിന്റെ എക്കാലത്തെയും മികച്ച താരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വെയ്ല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരത്തില്‍ കളത്തിലിറങ്ങിയതും ടോപ് ഗോള്‍ സ്കോററും ബെയ്ലാണ്. രാജ്യത്തിനായി 111 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 41 ഗോളുകള്‍ നേടി. ക്ലബ് കരിയറില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 176 മത്സരങ്ങളില്‍ 81 തവണ വലകുലുക്കി. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ക്ക് പുറമെ നാല് ഫിഫ ക്ലബ് ലോകകപ്പും മൂന്ന് ലാ ലീഗ കിരീടവും മൂന്ന് യുവേഫ സൂപ്പര്‍ കപ്പും ഒരു കോപ്പാ ഡെല്‍ റേയും സ്വന്തമാക്കി.
No Comment.