Skip to content

chithrodayamflashnews.com

November 28, 2026 8:23 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

*കാരുണ്യ ബെനവലന്റ് ഫണ്ട്‌ ചികിത്സാ പദ്ധതി നിലച്ചു; ചികിത്സ മുടങ്ങി രോഗികൾക്ക്

കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതി പൂര്‍ണ്ണമായും നിലച്ചു. ഡിസംബര്‍ 31ന് കാലാവധി കഴിഞ്ഞ പദ്ധതി പുതുക്കി ഉത്തരവിറക്കാൻ ധനവകുപ്പ് തയ്യാറാകാത്തതാണ് ചികിത്സാ പദ്ധതി നിര്‍ത്താൻ കാരണം.

ഇതോടെ ഡയാലിസിസ്, ചെലവേറിയ ശസ്ത്രക്രിയകള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവയ്ക്കൊക്കെയായി സര്‍ക്കാര്‍ സഹായം തേടിയെത്തുന്ന രോഗികളുടെ ചികിത്സയും മുടങ്ങി.

കാരുണ്യ ബെനവലന്റ് ഫണ്ട് അഥവാ കെബിഎഫ് ചികിത്സാ പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് തീരുകയാണെന്നും അടിയന്തരമായി പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ ആദ്യവാരം തന്നെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഫയല്‍ ഇപ്പോഴും ധനവകുപ്പില്‍ ചുവപ്പുനാടയില്‍ തന്നെയാണ്. പലവട്ടം ഓര്‍മ്മിപ്പിച്ചിട്ടും പുതുക്കി ഇറക്കാൻ നടപടിയായില്ല. ധനവകുപ്പിന്റെ നടപടിയില്‍ വെട്ടില്‍ ആയത് പാവപ്പെട്ട രോഗികള്‍. ചെലവേറിയ ശസ്ത്രക്രിയകള്‍, തുടര്‍ച്ചയായി ചെയ്യേണ്ട ഡയാലിസിസ്, വൻ തുക ചെലവാകുന്ന ശസ്ത്രക്രിയകള്‍ എന്നിവയ്ക്കൊക്കെ രോഗികള്‍ പണത്തിനായി നെട്ടോട്ടമോടുകയാണ്. പലര്‍ക്കും ചികിത്സ മുടങ്ങുകയും ചെയ്തു. ചിലര്‍ കടം വാങ്ങി ചികിത്സ തുടരുന്നുണ്ട്.

ഒരു ദിവസം കുറഞ്ഞത് 10 പേരെങ്കിലും സഹായം തേടി ആശുപത്രികളിലെ കൗണ്ടറുകളില്‍ എത്തുമ്ബോള്‍ കൈ മലര്‍ത്തുകയാണ് ജീവനക്കാര്‍. കെബിഎഫ് വഴി നല്‍കുന്ന മരുന്നുകളുടെ വിതരണവും നിലച്ചു. പൂര്‍ണമായും കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള പണം ഉപയോഗിച്ച്‌ ആയിരുന്നു പദ്ധതി നടത്തിപ്പ്. എന്നാല്‍ ഈ പണം മറ്റുകാര്യങ്ങള്‍ക്ക് കൂടി ചെലവാക്കി തുടങ്ങിയതോടെ കുടിശിക ഏറി. സ്വാകാര്യ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കെബിഎഫ് വഴി ചികിത്സ നല്‍കിയ വകയില്‍ നല്‍കാനുള്ളത് 100 കോടിയിലധികം രൂപയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6