സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം മാറ്റിയത് വിവാദത്തില്‍.മോദി എത്തുന്ന ജനുവരി 17ന് രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ നടക്കേണ്ടിയിരുന്ന വിവാഹങ്ങളാണ് നേരത്തെയാക്കിയത്.
സമയം മാറ്റിയതടക്കം 48 വിവാഹങ്ങളാണ് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേ ക്ഷേത്രസന്നിധിയില്‍ നടക്കുക. വിവാഹ സംഘങ്ങള്‍ പ്രത്യേകം പാസെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു വിവാഹത്തിന്റെ പേരില്‍ പത്തോളം വിവാഹങ്ങളുടെ സമയം മാറ്റിയതാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
നേരത്തെ മുഹൂര്‍ത്തം നിശ്ചയിച്ച് ക്ഷണക്കത്ത് വിതരണം ചെയ്ത വിവാഹസമയമാണ് മാറ്റിയത്. വിവാഹം ശീട്ടാക്കിയവരുമായി ബന്ധപ്പെട്ട് സമയം മാറ്റാൻ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. രാവിലെ ആറ് മുതല്‍ ഒമ്പത് വരെ ക്ഷേത്രത്തില്‍ തുലാഭാരവും ചോറൂണും നടക്കില്ല. ദര്‍ശനവും അനുവദിക്കില്ല. പ്രധാനമന്ത്രി എത്തുന്നതിനാല്‍ ചില ക്രമീകരണങ്ങള്‍ വേണ്ടി വരുമെന്ന് ദേവസ്വം ചെയര്മാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം മാറ്റിയത് വിവാദത്തില്‍
No Comment.