Skip to content

chithrodayamflashnews.com

November 28, 2026 7:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം മാറ്റിയത് വിവാദത്തില്‍

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്‍റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം മാറ്റിയത് വിവാദത്തില്‍.മോദി എത്തുന്ന ജനുവരി 17ന് രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ നടക്കേണ്ടിയിരുന്ന വിവാഹങ്ങളാണ് നേരത്തെയാക്കിയത്.
സമയം മാറ്റിയതടക്കം 48 വിവാഹങ്ങളാണ് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേ ക്ഷേത്രസന്നിധിയില്‍ നടക്കുക. വിവാഹ സംഘങ്ങള്‍ പ്രത്യേകം പാസെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു വിവാഹത്തിന്‍റെ പേരില്‍ പത്തോളം വിവാഹങ്ങളുടെ സമയം മാറ്റിയതാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
നേരത്തെ മുഹൂര്‍ത്തം നിശ്ചയിച്ച്‌ ക്ഷണക്കത്ത് വിതരണം ചെയ്ത വിവാഹസമയമാണ് മാറ്റിയത്. വിവാഹം ശീട്ടാക്കിയവരുമായി ബന്ധപ്പെട്ട് സമയം മാറ്റാൻ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. രാവിലെ ആറ് മുതല്‍ ഒമ്പത് വരെ ക്ഷേത്രത്തില്‍ തുലാഭാരവും ചോറൂണും നടക്കില്ല. ദര്‍ശനവും അനുവദിക്കില്ല. പ്രധാനമന്ത്രി എത്തുന്നതിനാല്‍ ചില ക്രമീകരണങ്ങള്‍ വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6