റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ധീരതയ്ക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ചു. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. പോലീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്, കറക്ഷണൽ സർവീസ്, അഗ്നിശമന സേന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സേവന മെഡലുകൾ നേടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്. സ്തുത്യർഹ സേവനത്തിനുള്ള 753 മെഡലുകളിൽ 667 എണ്ണം പോലീസ് സേവനത്തിനും 32 എണ്ണം അഗ്നിശമന സേനയ്ക്കും 27 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും 27 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകളിൽ 94 എണ്ണം പോലീസ് സേവനത്തിനും 4 എണ്ണം അഗ്നിശമന സേനയ്ക്കും 4 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും ലഭിച്ചു
No Comment.