Skip to content

chithrodayamflashnews.com

November 30, 2026 2:58 am

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്കുള്ള ധീരതയ്‌ക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ചു. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. പോലീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്, കറക്ഷണൽ സർവീസ്, അ​ഗ്നിശമന സേന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സേവന മെഡലുകൾ നേടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്കാണ് ലഭിച്ചത്. സ്തുത്യർഹ സേവനത്തിനുള്ള 753 മെഡലുകളിൽ 667 എണ്ണം പോലീസ് സേവനത്തിനും 32 എണ്ണം അ​ഗ്നിശമന സേനയ്‌ക്കും 27 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും 27 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡലുകളിൽ 94 എണ്ണം പോലീസ് സേവനത്തിനും 4 എണ്ണം അ​ഗ്നിശമന സേനയ്‌ക്കും 4 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും ലഭിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6