Skip to content

chithrodayamflashnews.com

Asnap 1409

പാദമുദ്രകൾ


ഹരികുമാർ കെ.പി

തിരുവനന്തപുരം ജില്ലയിലെ കട്ടച്ചൽ വീട്ടിൽ, പ്രഭാകരൻ നായരുടേയും ലതികാദേവിയുടേയും മകനായി ജനനം.
ഭാര്യ
: വൃന്ദ.ആർ. വി.
മക്കൾ: അശ്വത്ഥ്, അദ്വൈത്

കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം എടുത്ത ഹരികുമാർ കെ. പി ഇപ്പോൾ വിളപ്പിൽ സർവീസ് സഹകരണ ബാങ്കിൽ അസിസ്റ്റന്റ് സെക്രട്ടറിയാണ്.

35 വർഷമായി സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന ഹരികുമാർ ഒട്ടനവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. മഹാലിറിക്സ് എന്ന യൂട്യൂബ് ചാനൽ, ഒരു മുഖപുസ്തക കൂട്ടായ്മ എന്നിവ നോക്കി നടത്തുന്നു. വടകര ദേശശബ്ദം മാസികയുടെ എക്സിക്യൂട്ടീവ് മെമ്പറാണ്. കൂടാതെ, ഒട്ടനവധി ഓൺലൈൻ മാഗസിനുകളിലും സമഭാവന മാഗസിൻ കൊല്ലം, എന്നിവയിലും എഴുതുന്നു

കാവ്യമന്ദാരങ്ങൾ“, കാലപൈതൃകം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആയിരത്തിലധികം കവിതകളും 600 ലേറെ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ, ക്ലാസിക്കൽ ഗാനങ്ങൾ എന്നിവ പുറത്തിറക്കി. കൊച്ചി ഇന്റർ നാഷണൽ ബുക്ക്‌ ഫെസ്റ്റിവൽ 2021 ലും 2022ലും പുറത്തിറക്കിയ കാവ്യയാനം എന്ന കവിത സമാഹാരത്തിൽകവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാലപൈതൃകം എന്ന കവിതാ സമാഹാരത്തിന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡി. വിനയചന്ദ്രൻ സ്മാരക പുരസ്കാരം ലഭിച്ചു. കൂടാതെ വയലാർ സാഹിത്യ വേദിയുടെ വയലാർ പുരസ്കാരം,പ്രേം നസീർ സുഹൃത് സമിതിയുടെ പ്രേംനസീർ പുരസ്കാരം, ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ അക്ഷരപൂജ പുരസ്കാരം, കേരള സാംസ്കാരിക പരിഷത്തിന്റെ കേരളീയം പുരസ്കാരം, കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ പ്രേംദേശ് പുരസ്കാരം, പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പ്രഥമ പൂവച്ചൽ ഖാദർ പുരസ്കാരം, മാജിക് ബുക്ക് ഓഫ് റെക്കോർഡ് ഹരിയാനയുടെ ബെസ്റ്റ് മലയാളം പോയറ്റ് അവാർഡ്, കലാനിധി ഫൗണ്ടേഷന്റെ കാവ്യരത്ന പുരസ്കാരം തുടങ്ങിയ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കാലത്തിനനുസരിച്ച് കഥകൾ മെനഞ്ഞ് കാലഘട്ടത്തിന് അറിവായി സമൂഹ പ്രതിബദ്ധത കാത്തു കൊണ്ടുള്ള എഴുത്തിന്റെ സഞ്ചാരമാണ് ഇദ്ദേഹത്തിന്റേത്.വിമർശനങ്ങൾ ഉൾക്കൊണ്ട്, തെറ്റ് തിരുത്തി, മറ്റുള്ളവർക്ക് ഒരു മാർഗ്ഗദർശിയാകാൻ ശ്രമിക്കുന്ന, സൗഹൃദങ്ങളെ ചേർത്തു പിടിക്കുന്ന വ്യക്തിത്വം.

സുഖവും,ദുഃഖവും പ്രണയവും, വിരഹവും പ്രകൃതിയും, മനുഷ്യനും എല്ലാം വിശദീകരിക്കുന്ന രചനാരീതിയും പുതിയ വാക്കുകളും, പ്രയോഗങ്ങളും, പ്രവർത്തിപഥത്തിൽകൊണ്ട് വരികയും,മനസ്സിനെ, മനസ്സാക്ഷിയെ ജീവനാക്കി,ജീവിതമാക്കി എഴുതിക്കൂട്ടിയ കവിതകൾ ഹരികുമാർ.കെ.പി യെ വേറിട്ടു നിർത്തുന്നു.

ഹരികുമാർ കെ.പി
വനാലിക
ചീലപ്പാറ,പേയാട് പി.ഒ
തിരുവനന്തപുരം – 695573

2 Comments
HARIKUMAR KP January 22, 2023
| |

Thanks

Whatsapp Image 2024 04 01 At 18.33.29 B82062e6