Skip to content

chithrodayamflashnews.com

Asnap 1409

സുഗതകുമാരി -ജന്മദിനം

മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിൻറെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ഇവർ. കേരള സംസ്ഥാന വനിതാ കമ്മീഷൻറെ മുൻ ചെയർപേഴ്സണായിരുന്നു. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു. 2020 ഡിസംബർ 23-ന് മരണമടഞ്ഞു.

ജീവചരിത്രം

1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽജനിച്ചു പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി.

അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഇതിൽ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയിത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്.

കൃതികൾ

മുത്തുച്ചിപ്പി (1961)
പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)
പാവം മാനവഹൃദയം (1968)
പ്രണാമം (1969)
ഇരുൾ ചിറകുകൾ (1969)
രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)
അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)
കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)
തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)
രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)
കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)
മേഘം വന്നു തൊട്ടപ്പോൾ
ദേവദാസി
വാഴത്തേൻ
മലമുകളിലിരിക്കെ
സൈലന്റ് വാലി (നിശ്ശബ്ദ വനം)
വായാടിക്കിളി
കാടിനു കാവൽ

പുരസ്കാരങ്ങൾ

( വർഷം കൃതിയുടെ പേര് പുരസ്കാരം )

1968 പാതിരപ്പൂക്കൾ കേരള സാഹിത്യ അക്കാദമി പുരസ്കാരം

1978 രാത്രിമഴ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

1982 അമ്പലമണി ഓടക്കുഴൽ പുരസ്കാരം

1984 അമ്പലമണി വയലാർ അവാർഡ

2001 ലളിതാംബിക അന്തർജ്ജനം അവാർഡ്

2003 വള്ളത്തോൾ അവാർഡ്

2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

2004 ബാലാമണിയമ്മ അവാർഡ്

2006 പത്മശ്രീ പുരസ്കാരം

പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്

സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്

2009 എഴുത്തച്ഛൻ പുരസ്കാരം

2013 മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാൻ

മരണം

കോവിട് – 19 ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2020 ഡിസംബർ 23 ന് സുഗതകുമാരി ടീച്ചർ അന്തരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6