പാലക്കാട് : കനത്ത ചൂടില്‍ വെന്തുരുകുകയാണ് പാലക്കാട്. 39.5 ഡിഗ്രി വരെയാണ് ജില്ലയില്‍ ചൂട് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന ചൂടാണിത്.ഇങ്ങനെ തുടർന്നാല്‍ ചൂട് 40 കടക്കാൻ അധികനാള്‍ വേണ്ടി വന്നേക്കില്ല. അതേസമയം ചൂട് കനത്തതോടെ ഒന്നര മാസത്തിനിടെ ഇരുപത് ഹെക്ടറിലേറെ വനമാണ് ജില്ലയില്‍ കത്തിയമർന്നത്. ചൂട് തുടങ്ങുമ്ബോള്‍ തന്നെ കാടുകളില്‍ തീപിടിത്തം സ്ഥിരം സംഭവമായതോടെ വരും ദിവസങ്ങളില്‍ എന്താകും സ്ഥിതിയെന്ന ആശങ്കയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്.
കാട്ടുതീ പടർന്നാല്‍ മൃഗങ്ങള്‍ ഉള്‍പ്പെടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കുമെന്നും ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതേസമയം തീപിടുത്തം പതിവാകുമ്ബോഴും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ ഉഴലുകയാണ് ഉദ്യോഗസ്ഥർ. തീ കെടുത്താനുള്ള അത്യാധുനിക സംവിധാനങ്ങളൊന്നും ഇപ്പോഴും ഉദ്യോഗസ്ഥരുടെ കൈവശില്ല. അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ അപകടമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.
No Comment.