Skip to content

chithrodayamflashnews.com

November 28, 2026 8:15 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആതുര”സേവനം”

ആതുര സേവനമെന്നത് ഏറ്റവും ശ്രേഷ്ഠം തന്നെ. അതിനെ അതിന്റെ ഏറ്റവും മൂല്യത്തോടെ പവിത്രമായി കാണുന്നവരുണ്ട്. എന്നാൽ കിട്ടുന്ന ശമ്പളം പോരാതെ വീടുകളിലും രോഗികളെ നോക്കാനിരുന്നുകൊണ്ട് അമിതമായ ഫീസ് വാങ്ങുന്നവരും ധാരാളം ഉണ്ട്.

വീടുകളിലെ ചികിത്സാസംവിധാനം നല്ലതുതന്നെ. ഹോസ്പിറ്റലിലെ സൗകര്യം കിട്ടാതെ വരുമ്പോൾ ആശ്രയം ഇതു തന്നെയാണ്.
പക്ഷേ വലിയ തുകകൾ ഫീസ് വാങ്ങുന്നവരുണ്ട്.
കൊടുവാളുമായി ഇരിക്കുന്നവർ.

ഇനി കഥയിലേക്ക് കടക്കാം. നഗരത്തിലെ പ്രമുഖമായ ഒരു മെഡിക്കൽ കോളേജാണ്‌ പശ്ചാത്തലം.ഭാര്യയ്ക്ക് വല്ലാത്ത ക്ഷീണം. എന്താണെന്ന് നോക്കാം. അടുത്തുള്ള ഹോസ്പിറ്റലിൽ പോകാം എന്നു പറഞ്ഞപ്പോൾ അതുവേണ്ട മെഡിക്കൽകോളേജിൽ പോകുന്നതുതന്നെയാണ് നല്ലതെന്ന് അവളുടെ വാശി.
അവസാനം അതിനു വഴങ്ങി പുലർകാലെ കുളിച്ചൊരുങ്ങി നാട്ടിൽ നിന്നുമുള്ള ബസ്സിൽ നാല്പതുകിലോമീറ്റർ ദൂരെയുള്ള മെഡിക്കൽ കോളേജിലെത്തി.

മണിക്കൂറുകൾ കാത്തുനിന്ന് ചീട്ട് എഴുതിവാങ്ങി.പിന്നെയും മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു ഡോക്ടറെ കാണുവാൻ….

ഞങ്ങളുടെ ഊഴമാണ് അടുത്തത്. ഞാനും അവളുംകൂടി അകത്തേക്ക് ചെന്നു…
അവിടെ ഒരു ലേഡി ഡോക്ടർ ഇരിപ്പുണ്ട്. ഞങ്ങളെ നോക്കി വെളുക്കെ ഒന്നു ചിരിച്ചു…

“ഇരിക്കൂ… എന്താ പറ്റിയത്…?”

അവൾ വിവരം പറഞ്ഞു.

ഡോക്ടർ കണ്ണിലും വായിലും ഒക്കെ ടോർച്ചടിച്ചു നോക്കി. പിന്നെ പ്രഷർ നോക്കി.സ്റ്റെതസ്കോപ്പ് നെഞ്ചിൽ വച്ചു നോക്കി.
പിന്നെ എന്തൊക്കെയൊ ചീട്ടിൽ കുറിച്ചു. പുറത്തുനിന്നു വാങ്ങാൻ രണ്ടുകൂട്ടം ഗുളികയും ഉണ്ടത്രേ…
എല്ലാം മൂളി കേട്ടു. എഴുന്നേറ്റു പുറത്തേക്ക് വരാൻ നേരം പറഞ്ഞു…

“അതെ…. വൈകുന്നേരം എന്റെ ക്വാർട്ടേഴ്സിൽ വന്ന് എന്നെയൊന്നു കാണണം. വിശദമായി ഒന്നൂടെ പരിശോധിക്കണം. ഇവിടെ ഭയങ്കര തിരക്കാണ് “

“ശരി ഡോക്ടർ “

ഞങ്ങൾ അവിടെനിന്നും പുറത്തിറങ്ങി…

പന്ത്രണ്ടുമണിക്ക് മെഡിക്കൽ കോളേജിൽ അവരെ കണ്ടതിനുശേഷം നാലുമണിക്ക് അവരുടെ കോർട്ടേഴ്സിൽ ചെന്നുകാണാനായി, അവിടെയൊക്കെ ഒന്നു കറങ്ങിയിട്ടു ഒരു രണ്ടുമണിയായപ്പോൾ ഞങ്ങൾ അവിടെ ചെന്നു. അപ്പോൾ കണ്ട കാഴ്ച രാവിലെ അവിടെ വന്ന രോഗികളെയെല്ലാം “വിശദമായ”പരിശോധനയ്ക്ക് ഡോക്ടർ ഇങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്.ഞങ്ങൾ ചെല്ലുമ്പോൾ ഏതാണ്ട് ഇരുപതുപേരോളം അവിടെ വച്ചിരിക്കുന്ന ബുക്കിൽ പേരൊക്കെ എഴുതിവച്ചുകഴിഞ്ഞു. സമയം പോയിക്കൊണ്ടിരുന്നു.

ഏതാണ്ട് നാലുമണിയായപ്പോൾ ആ ബുക്കിൽ അൻപത്തിരണ്ടോളംപേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
കൃത്യം നാലുമണിക്ക് ഡോക്ടർ ഹാജർ. ഓരോരുത്തരായി കയറി വല്യ താമസംകൂടാതെ ഇറങ്ങിപോരുന്നുമുണ്ട്. ഞങ്ങളുടെയും ഊഴമായി. കയറി ഡോക്ടർ വെളുക്കെയൊന്നു ചിരിച്ചു. ഞങ്ങൾ രണ്ടുപേരും കസേരയിൽ ഇരുന്നു. അവളുടെ കണ്ണും വായും ഒക്കെ തുറക്കാൻ പറഞ്ഞു. ഒരു പേപ്പറിൽ കുറിപ്പു തന്നു ബ്ലഡ് ടെസ്റ്റ്‌ ചെയ്യണം. ഇ എസ് ആറോ എന്തോ നോക്കണം അത്രേ…
അത് ടെസ്റ്റ്‌ ചെയ്യേണ്ടത് ഡോക്ട്ടേഴ്സ് ലാബിൽ തന്നെ വേണം. വേറെ കുറെ ലാബുകൾ ഉണ്ട്. അവിടെയൊന്നും പോരാത്രേ…
ഞാൻ തലകുലിക്കി എഴുന്നേറ്റു. എത്രയാണ് ഫീസെന്ന് ചോദിച്ചു. ഒട്ടും മടിക്കാതെ മറുപടി കിട്ടി.അഞ്ഞൂറു രൂപ.. ഭാഗ്യത്തിന് ആയിരം രൂപ കൈയിൽ ഉണ്ടായിരുന്നു.അതിൽനിന്നും അഞ്ഞൂറു രൂപ കൊടുത്തു. ഇന്നുതന്നെ ലാബിൽ ടെസ്റ്റ്‌ ചെയ്തു റിസൾട്ട് കാണിക്കട്ടെ എന്നു ചോദിച്ചു. വേണ്ട
നാളെ മതി. ആൾക്കാർ ക്യു നിൽക്കുന്നത് കണ്ടില്ലേ അവർക്ക് ഇഷ്ടപ്പെടില്ല. നാളെ മതി… ഇങ്ങനെയായിരുന്നു ഡോക്ടറുടെ മറുപടി…

അവിടെനിന്നും ഇറങ്ങി.
വീട്ടിലേക്കു പോന്നു. പിറ്റേ ദിവസം മെഡിക്കൽ കോളേജിന്റെ അടുത്തുള്ള ലാബിൽ എത്തി ബ്ലെഡ് ടെസ്റ്റ്‌ ചെയ്തു. എന്താ വല്ല കുഴപ്പവും ഉണ്ടോയെന്ന് വിനയപൂർവ്വം ടെസ്റ്റ്‌ ചെയ്ത പേപ്പർ തന്ന സിസ്റ്ററോടുചോദിച്ചു..
അത് ഡോക്ടർ പറയും… മറുമൊഴിയും കിട്ടി.നൂറുരൂപ ഫീസും വാങ്ങി.

അവിടെനിന്നും ഡോക്ടറുടെ വീട്ടിൽ എത്തി. തലേദിവസത്തെപ്പോലെ ആളുകൾ വരുന്നുണ്ട്. കുറച്ചു നേരം കാത്തിരുന്നു. അകത്തു കയറി. ലാബിൽ നിന്നുകിട്ടിയ പേപ്പർ അടങ്ങിയ കവർ നീട്ടി. ഡോക്ടർ തുറന്നുനോക്കി. സിന്ധുവിന്റെ തോളത്തുതട്ടി.

“കുഴപ്പം ഒന്നും ഇല്ലാട്ടോ…
പിന്നെ പഴങ്ങൾ ധാരാളം കഴിക്കണം. മാതാളമാണെങ്കിൽ ഏറ്റവും നല്ലത്…ആപ്പിളൊ മുന്തിരിയൊ ഒക്കെ ആവാം….
വെള്ളം ധാരാളം കുടിക്കണം…പിന്നെ… വേറെ പ്രശ്നം ഒന്നും….”

തലകുലിക്കി എല്ലാം കേട്ടു ഞങ്ങൾ പോരാൻ എഴുന്നേറ്റു തിരിഞ്ഞു. അപ്പോൾ ഡോക്ടറുടെ മൊഴി…

“ഫീസ് തന്നില്ല…”

ഈശ്വരാ തലേദിവസം അഞ്ഞൂറു രൂപ കൊടുത്തതല്ലെ പിന്നെ.. ഇപ്പോഴാണെങ്കിൽ വേറെ പ്രശ്നവും ഇല്ല…

“ഡോക്ടറെ ഇന്നലെ വന്നപ്പോൾ തന്നതാണല്ലോ…? ഇന്നലെതന്നെ ടെസ്റ്റ്‌ ചെയ്തു കാണിക്കാമെന്നു പറഞ്ഞതുമല്ലേ…?”

എന്റെ വാക്കുകൾ കേട്ടതും ഡോക്ടറുടെ ഭാവം മാറി.

“മറു ചോദ്യം വേണ്ട..
ഞാനേ ഇവിടെ മോക്ഷത്തിനിരിക്കുന്നതല്ല… നല്ലപോലെ കാശുമുടക്കി പഠിച്ചാ ഇവിടെവരെ എത്തിയത്…
എന്നെ വന്നു കണ്ടുവോ..
എങ്കിൽ എന്റെ ഫീസ് അഞ്ഞൂറാണ്…
എന്റെ ഫീസ് വച്ചിട്ട് പൊയ്ക്കോ…”

തലേദിവസത്തെ ഫീസിൽനിന്നും മാറ്റം വല്ലതും വരുത്തുമോ എന്നറിയാൻ എത്രയാണെന്ന് ഒന്നൂടെ ചോദിച്ചു.. മറുപടി കിട്ടി.

“ഞാൻ പറഞ്ഞല്ലോ… അഞ്ഞൂറു രൂപ…”

ഞങ്ങളുടെ രണ്ടുപേരുടെയും കയ്യിലുള്ള പൈസ ചേർത്ത് അഞ്ഞൂറു രൂപയും കൊടുത്തു അവിടെനിന്നും ഇറങ്ങി.
അൻപതുരൂപ ബാക്കിയുണ്ട്.
നാട്ടിലേക്ക് ഒരാൾക്ക് ബസ് ചാർജ് ഇരുപത്തിനാലുരൂപ. ഭാഗ്യം അപ്പോൾ വണ്ടിക്കൂലിയുണ്ട്.
നാല്പത്തെട്ടു രൂപ മതിയല്ലോ.
ഒരു ചായപോലും കുടിക്കാതെ ബസിൽ കയറി.അൻപതു രൂപ കണ്ടക്ടർക്കു കൊടുത്തു. നാല്പത്തെട്ടുകഴിഞ്ഞിട്ട് രണ്ടു രൂപ ചില്ലറ പിന്നെ തരാമെന്ന് പറഞ്ഞിട്ട് അവൻ തന്നുമില്ല. ഞാൻ ചോദിച്ചുമില്ല. ഇതുവരെ കിട്ടിയുമില്ല. വീട്ടിൽ ചെന്ന് കട്ടൻചായയിട്ടു കുടിച്ചു.
പിന്നെ അല്പം ചൂടുകഞ്ഞിയും ഉണ്ടാക്കി കഴിച്ചു….

അതോടെ അവളുടെ പനിയും ക്ഷീണവും പമ്പ കടന്നു….
ഡോക്ടർ കുറിച്ച ഗുളികകളും കഴിക്കേണ്ടി വന്നില്ല…
എന്തായാലും കുറച്ചു പൈസ ഡോക്ടറുടെ അടുത്തും ലാബിലുമായി ഗോവിന്ദ….
അപ്പോഴും അറിയാതെ ഞാൻ മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. അഞ്ഞൂറിന്റെ അൻപത്…. ഹോ…പഠിച്ചു വല്ല ഡോക്ടറോ മറ്റൊ ആയാൽ മതിയായിരുന്നു….
ഒരു ദീർഘനിശ്വാസം ഉള്ളിലുയർന്നു…..
കൂടെ ചുണ്ടിൽ ഒരു ചിരിയും….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6