
സമൂഹത്തിൽ ഇന്ന് ഒരു സാധാരണ മനുഷ്യന് ജീവിക്കുമ്പോൾ അവനെ നേരിടേണ്ടി വരുന്നത് വലിയ വലിയ വെല്ലുവിളികളാണ് സമാധാനമായി ജീവിത പ്രാരാബ്ദങ്ങളെ അതിജീവിച്ച് മുന്നേറുമ്പോൾ ഒരു സമൂഹം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി ജീവിതം അവസാനിപ്പിക്കുന്നു യുവതികളും യുവാക്കളും ഒരേപോലെ ഇത്തരം ജീവിതരീതി തെരഞ്ഞെടുക്കുമ്പോൾ വലിയൊരു ദുരന്തത്തെ വിളിച്ചുവരുത്തുകയാണ് ഏറ്റവും കൂടുതൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് യുവാക്കൾക്കാണ് അതേപോലെ തന്നെയാണ് മറ്റുള്ളവരുടെ അപകടങ്ങൾക്ക് കാരണവും ഇത്തരക്കാരാണ് മയക്കുമരുന്ന് വീര്യം കൂടിയ എംഡി എം എ.
നമ്മൾ ഇതിനെക്കുറിച്ച് ഒക്കെ മനസ്സിലാക്കുമ്പോൾ ചില രക്ഷിതാക്കൾ അശ്രദ്ധമായിട്ടുള്ള ജീവിതമാണ് ഒരു കാരണം മക്കൾക്ക് ആവശ്യത്തിനു അനാവശ്യത്തിനും പണം നൽകി പ്രോത്സാഹിപ്പിക്കുന്നു അത് ചിലവാകുന്ന വഴി ആരും ചോദിച്ചറിയുന്നില്ല മക്കൾ ഒരു അപകടത്തിൽ ചെന്ന് ചാടുമ്പോൾ ആയിരിക്കും രക്ഷിതാക്കൾ ഞെട്ടുന്നത് ഞാൻ അടുത്തിടെ എന്റെ നാട്ടിലെ ഒരു മെന്റൽ ഹോസ്പിറ്റലിൽ പോയി ഇതേ പോലെ തന്നെ ഒരു പയ്യനെ അവിടെ അഡ്മിറ്റ് ചെയ്യാൻ വേണ്ടി അവിടെ ഞാൻ പോയപ്പോൾ ഞാൻ കണ്ട കാഴ്ച അതിഭയാനകമാണ് സെല്ലുകളിൽ 15 മുതൽ 25 വയസ്സ് പ്രായമുള്ള ആൺകുട്ടികളും ഉണ്ട് പെൺകുട്ടികളും ഉണ്ട് എല്ലാം മയക്കുമരുന്നിന്റെ ഉപയോഗമാണ്.
നിരന്തരം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു ആത്മഹതികൾ ക്രൂരമായ കൊലപാതകങ്ങൾ ഇത്തരം വാർത്തകൾ കേട്ടു നമ്മുടെ മനസ്സ് മരവിച്ചു പോയി ഇതിനൊരു മാറ്റം സംഭവിക്കുമോ എന്ന് പറയാൻ കഴിയില്ല എന്നാലും ചിന്തിക്കുക വിലയിരുത്തുക.
No Comment.