
നവാഭാവന ചാരിറ്റബൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ സ്മാരക പുരസ്കാരത്തിന്
ആവന്തിക മനോജിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺ മറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകി വരുന്ന അവാർഡകളിൽ ഒന്നാണ് ഇത്. കലാമണ്ഡലം കല്യാണികുട്ടിയമ്മ പുരസ്കാരം എന്ന പേരിൽ നൃത്തത്തിന് നൽകി വരുന്ന പുരസ്കാരം ഒരുപാട് സ്റ്റേജിൽ നൃത്തം അവതരിപ്പിച്ചതിനുള്ള മികവിനാണ് അവന്തിക മനോജിന് ലഭിച്ചത്
2024 -മാർച്ച് -27 -ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ( വിവേകാനന്ദ) ഹാളിൽവെച്ച് നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷികഘോഷ ചടങ്ങിൽ നിരവധി കലസാഹിത്യ സാംസാരിക രംഗത്തെ പ്രതിഭകളുടെ സാനിധ്യത്തിലായിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
വളരെ ചെറുപ്പം മുതലെ നൃത്തരംഗത്ത് സജീവമായിരുന്നു അവന്തിക. നൃത്തത്തിന് പുറമെ മോണോആക്ട് ചെയുന്നുണ്ട്. സ്കൂൾ കലോത്സവത്തിന് മോണോആക്ട് നാടകം എന്നിവ ചെയ്തിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോയിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കലാസാംസ്കാരിക രംഗത്തെ പ്രതിഭകളെ ആദരിച്ചുകൊണ്ട് ഭാരതീയ ദലിത് സാഹിത്യ അക്കാദമി നൽകുന്ന ഡോ :അംബേദ്കർ കലാശ്രീ നാഷണൽ അവാർഡ്- 2023 ഡൽഹിയിലെ ഡോ : അംബേദ്കർ മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഏറ്റു വാങ്ങി.
കണ്ണൂർ ജില്ലയിലെ ഇരിണാവ് സ്വദേശിനിയാണ് അവന്തിക മനോജ്.ഇരിണാവിലെ മനോജ് ഇ സി യുടെയും ഷൈമ മനോജിന്റെയും മകളാണ് അവന്തിക മനോജ്. കണ്ണൂർ സെന്റ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് .കലാമണ്ഡലം നയന നാരായണന്റെ ശിക്ഷണത്തിൽ ഭരതനാട്യം, മോഹിനിയാട്ടം,
നാടോടി നൃത്തം എന്നിവ പഠിക്കുന്നു. ബിജു ഇരിണാവിന്റെ ശിക്ഷണത്തിൽ മോണോആക്റ്റും പഠിക്കുന്നുണ്ട്. നാട്ടിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് ഇ കൊച്ചു കലാകാരി.

No Comment.