Skip to content

chithrodayamflashnews.com

November 29, 2026 12:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2330

കുമാരി അവന്തിക മനോജിന് ഭരതനാട്യത്തിനുള്ള കലാമണ്ഡലം കല്യാണി കുട്ടിയമ്മ സ്മാരക പുരസ്‌കാരം…

കുമാരി ആവന്തിക മനോജ്‌
കുമാരി ആവന്തിക മനോജ്‌

 

നവാഭാവന ചാരിറ്റബൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ സ്മാരക പുരസ്കാരത്തിന്
ആവന്തിക മനോജിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ മൺ മറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകി വരുന്ന അവാർഡകളിൽ ഒന്നാണ് ഇത്. കലാമണ്ഡലം കല്യാണികുട്ടിയമ്മ പുരസ്‌കാരം എന്ന പേരിൽ നൃത്തത്തിന് നൽകി വരുന്ന പുരസ്‌കാരം ഒരുപാട് സ്റ്റേജിൽ നൃത്തം അവതരിപ്പിച്ചതിനുള്ള മികവിനാണ് അവന്തിക മനോജിന് ലഭിച്ചത്

2024 -മാർച്ച്‌ -27 -ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ( വിവേകാനന്ദ) ഹാളിൽവെച്ച് നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷികഘോഷ ചടങ്ങിൽ നിരവധി കലസാഹിത്യ സാംസാരിക രംഗത്തെ പ്രതിഭകളുടെ സാനിധ്യത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

വളരെ ചെറുപ്പം മുതലെ നൃത്തരംഗത്ത് സജീവമായിരുന്നു അവന്തിക. നൃത്തത്തിന് പുറമെ മോണോആക്ട് ചെയുന്നുണ്ട്. സ്കൂൾ കലോത്സവത്തിന് മോണോആക്ട് നാടകം എന്നിവ ചെയ്തിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോയിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളെ ആദരിച്ചുകൊണ്ട് ഭാരതീയ ദലിത് സാഹിത്യ അക്കാദമി നൽകുന്ന ഡോ :അംബേദ്കർ കലാശ്രീ നാഷണൽ അവാർഡ്- 2023 ഡൽഹിയിലെ ഡോ : അംബേദ്കർ മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഏറ്റു വാങ്ങി.
കണ്ണൂർ ജില്ലയിലെ ഇരിണാവ് സ്വദേശിനിയാണ് അവന്തിക മനോജ്‌.ഇരിണാവിലെ മനോജ്‌ ഇ സി യുടെയും ഷൈമ മനോജിന്റെയും മകളാണ് അവന്തിക മനോജ്‌. കണ്ണൂർ സെന്റ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് .കലാമണ്ഡലം നയന നാരായണന്റെ ശിക്ഷണത്തിൽ ഭരതനാട്യം, മോഹിനിയാട്ടം,
നാടോടി നൃത്തം എന്നിവ പഠിക്കുന്നു. ബിജു ഇരിണാവിന്റെ ശിക്ഷണത്തിൽ മോണോആക്റ്റും പഠിക്കുന്നുണ്ട്. നാട്ടിലെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ് ഇ കൊച്ചു കലാകാരി.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6