Skip to content

chithrodayamflashnews.com

November 28, 2026 6:41 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2362

ഡോ, ബി, ഉഷാകുമാരി, അഞ്ചലിന് പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ പുരസ്കാരം.

ഡോ, ബി, ഉഷാകുമാരി, അഞ്ചൽ
ഡോ, ബി, ഉഷാകുമാരി, അഞ്ചൽ

നവഭാവനാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ പുരസ്കാരത്തിന് (പഠന ഗ്രന്ഥം )കവയിത്രിയും ഗാനരചയിതാവും,, ഗായികയും, നിരൂപകയും, റിട്ട:മലയാളം പ്രൊഫസ്സറും ആയ ഡോ, ബി, ഉഷാകുമാരി യെ തിരഞ്ഞെടുത്തു, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവനാ ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ, വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നല്കി വരുന്ന അവാർഡുകളിൽ ഒന്നാണ് ഇത്, ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ജി, ശങ്കരക്കുറുപ്പ്, ഒ, എൻ, വി, കുറുപ്പ്, എന്നിവരുടെ കവിതകളെ അടിസ്ഥാനമാക്കി, മലയാള കവിതയിൽ പ്രകടമാകുന്ന ദേശീയോദ്ഗ്രഥനപ്രവണതകളെക്കുറിച്ച് നടത്തിയ ഗവേഷണാത്മകമായപഠനത്തിനാണ് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്, ഉറൂബിന്റെ നോവലുകളെക്കുറിച്ചുള്ള പഠനത്തിന് 2005,, ൽ കേരളാ യൂണിവേഴ്സിറ്റി ഉഷാകുമാരിക്ക് ഡോക്ടറേറ്റ് നല്കിയിരുന്നു,
2024മാർച്ച് 27,, ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ (വിവേകാനന്ദ )ഹാളിൽ വച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്കാരിക രംഗത്തെപ്രതിഭകളുടെ സാന്നിദ്ധ്യ ത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്,

കേരളായൂണിവേഴ്സിറ്റി മലയാളം ബി, എ, പരീക്ഷയ്ക്ക് കേരളാ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് നേടിയ ഉഷാകുമാരി വിദ്യാർത്ഥിനിയായിരിക്കുമ്പോൾത്തന്നെ കവിതാരചന തുടങ്ങി, ആകാശവാണിക്കു വേണ്ടി നിരവധി ലളിതഗാനങ്ങൾ രചിച്ചിട്ടുള്ള ഈ കവയിത്രിയുടെ ധാരാളം കവിതകളും ഗാനങ്ങളും ആൽബത്തിന്റെ രൂപത്തിൽ പുറത്തു വന്നിട്ടുണ്ട്,പെരുമ്പാവൂർ ജി രവീന്ദ്രനാഥൻ,, സെബി നായരമ്പലം, കല്ലറഗോപൻ, കടയ്ക്കൽ ബാബു നരേന്ദ്രൻ തുടങ്ങിയ സംഗീതജ്ഞർ ഈണം പകർന്ന ഗാനങ്ങൾ പി, ജയചന്ദ്രൻ, മധുബാലകൃഷ്ണൻ, രവിശങ്കർ, മഞ്ജരി, ഭാവനാരാധാകൃഷ്ണൻ, സുദീപ് കുമാർ, പ്രീത, ചിത്രാ അരുൺ, അഭിലാഷ് വെങ്കിടാചലം, അഭിരാമി തുടങ്ങിയ പ്രശസ്ത ഗായകർ ആലപിച്ചു, ആകാശവാണിയിലും, ദൂരദർശനിലും സ്വന്തം കവിതകൾ അവതരിപ്പിച്ചിട്ടുള്ള ബി, ഉഷാകുമാരി സോഷ്യൽ മീഡിയായിൽ സജീവ സാന്നിദ്ധ്യമാണ്,

കൊല്ലംജില്ലയിൽ അഞ്ചലിനു സമീപത്തുള്ള ഏരൂർ എന്നഗ്രാമത്തിലാണ് താമസം, ഭർത്താവ് അഡ്വ :ആർ, കൃഷ്ണകുമാർ (റിട്ട:പേഴ്സണൽ മാനേജർ,,,,R, P, L,,, പുനലൂർ )

മക്കൾ,,
കെ, കെ, കൃഷ്ണപ്രസാദ്,,, (l, R, S)
ജോയിന്റ് കമ്മീഷണർ,,, ഇൻകംടാക്സ്

ഡോ, കെ, കെ, കൃഷ്ണാനന്ദ് (M, B, B, S,,,, M, D,)
മരുമകൾ,,,, ഡോ, കൃഷ്ണാ എസ് നായർ (M, B, B, S,,,,, M, D,)

പ്രണയം,, സ്വരമാധുരി, എന്നീ കവിതാ സമാഹാരങ്ങളും, നോവലിന്റെ കല, ഇന്ദുലേഖയിലെ ഇതിവൃത്തശില്പം, ദേശീയോദ്ഗ്രഥനം മലയാള കവിതയിൽ എന്നീ പഠന ഗ്രന്ഥങ്ങളും പ്രഭാത് ബുക്ക്‌ ഹൌസ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു,,, ഉഷാകുമാരി യുടെ രചന യിലുള്ള ഭക്തിഗാന സി, ഡി, കൾ ആണ് തൃപ്പടിദാനം,,,ശ്രീ പദ്മനാഭതീർത്ഥം എന്നിവ,,,, ഭാവഗീതങ്ങൾ എന്നപേരിൽ 8കവിതകൾ ഉൾക്കൊള്ളുന്ന ഓഡിയോ സി, ഡി, യും പുറത്തു വന്നിട്ടുണ്ട്,, ശ്രീ, മോക്കാട്ടമ്മ, സോപാനം, ത്രിലോക പാലിനി, നിറമാല, ശങ്കര നാരായണം, നമ്മ സാമി എന്നീ ഭക്തിഗാന സി, ഡി, കൾക്കു വേണ്ടിയും ഗാനരചന നടത്തി, ആനുകാലികങ്ങളിൽ കവിത, അനുഭവകഥ, ഗാനങ്ങൾ, ഗവേഷണ പ്രാധാന്യമുള്ള ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അടുത്തകാലത്ത് ആലപ്പുഴ നവോത്ഥാനാ ക്രിയേഷൻസിന്റെ ലൗവ് ആൻഡ് ലൈഫ് എന്നചലച്ചിത്രത്തിനു വേണ്ടി ഗാനരചന നടത്തി,
കലാസാഹിത്യ രംഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് മുപ്പത്തിലേറെ അവാർഡുകൾ നേടിയിട്ടുണ്ട്, മഹാകവി കാളിദാസപുരസ്കാരം, ഡോ, ബി, ആർ, അംബേദ്കർ സാഹിത്യശ്രീ നാഷണൽ അവാർഡ്, ജെ, സി, ഡാനിയേൽ ഫൌണ്ടേഷൻ ബെസ്റ്റ് ലിറിസിസ്റ്റ് അവാർഡ്, ഭാരത്‌ സേവക്‌ സമാജ് ദേശീയ പുരസ്കാരം, മഹാത്മാഗാന്ധി ഇന്റർ നാഷണൽ അവാർഡ്,, ശ്രീ വേദവ്യാസ പുരസ്കാരം, സരസ്വതീ പുരസ്കാരം, ശ്രീ അയ്യപ്പജ്യോതി പ്രഥമ ബാലാമണിയമ്മ പുരസ്കാരം,, എന്നിവ അവയിൽ ചിലതാണ്, ദേശീയോദ് ഗ്രഥനം മലയാള കവിതയിൽ,,, എന്ന, പഠനഗ്രന്ഥമാണ് പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ പുരസ്കാരത്തിന് ഡോ, ബി, ഉഷാകുമാരിയെ അർഹയാക്കിയത്,

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6