Skip to content

chithrodayamflashnews.com

November 29, 2026 8:37 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2431

സംഗീതസംവിധാനത്തിനുള്ള കെ. പി. ബ്രഹ്‌മാനന്ദൻ സ്മാരകപുരസ്കാരത്തിന് കലാമണ്ഡലം അജിത്ത് കുമാറിനെ തിരഞ്ഞെടുത്തു.

കലാമണ്ഡലം അജിത്ത്കുമാർ
കലാമണ്ഡലം അജിത്ത്കുമാർ

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ‘കെ.പി ബ്രഹ്മാനന്ദൻ സ്മാരക’ പുരസ്‌കാരത്തിന് (സംഗീത സംവിധാനം) ഗായകനും സംഗീത സംവിധായകനുമായ ശ്രീ. കലാമണ്ഡലം അജിത്ത് കുമാറിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ മഹാനായ ഗായകൻ ശ്രീ. കെ.പി ബ്രഹ്മാനന്ദന്റെ പേരിൽ സംഗീതജ്ഞർക്ക് നൽകിവരുന്നത് .

ശ്രീ. കലാമണ്ഡലം അജിത് കുമാർ കഥകളി, പഞ്ചവാദ്യം മുതലായ വേദികളിൽ സജീവമായിരുന്നു. കൂടാതെ ഗായകൻ എന്ന നിലയിലും സംഗീത സംവിധായകൻ
എന്ന നിലയിലും പ്രശസ്തനാണ്.
ചില്ലുജാലകം (മലയാളം) , അപ്പ ( കന്നട ) എന്നീ സിനിമകൾക്കു വേണ്ടി സംഗീതം പകരുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഒട്ടനവധി ആൽബങ്ങൾ, സ്വാഗത ഗാനങ്ങൾ, കവിതകൾ, ഭക്തിഗാനങ്ങൾ തുടങ്ങി ഒട്ടനവധി ഗാനങ്ങൾക്ക് സംഗീതം പകർന്നു.
കാവാലം ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി, സുധീപ് കുമാർ തുടങ്ങി പ്രശസ്തരായ പിന്നണി ഗായകർ ഉൾപ്പെട്ടെ നിരവധി പുതിയ പാട്ടുകാരും ഇദ്ദേഹത്തിൻ്റെ സംഗീതത്തിൽ പാടിയിട്ടുണ്ട് .
മദ്ദളം, ഇടയ്ക്ക, കീബോർഡ് എന്നിവയിലും പ്രാവീണ്യം ഉണ്ട്.

മൂത്തമന വെങ്കിച്ചൻ സ്വാമി പുരസ്കാരം, തപസ്യ പുരസ്കാരം, ഭാരത് സേവക് സമാജത്തിൻ്റെ ഭാരത് സേവക് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അദ്ധ്യാപികയായ സനൂജയാണ് ഭാര്യ, മീനാക്ഷി , സവിത് രുദ്രൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 30 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന കലാ: അജിത്ത് കുമാർ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയാണ്.

2024 മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ )ഹാളിൽവച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷചടങ്ങിൽ വച്ച് കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6