
നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024ലെ ” ഭവാനി ചെല്ലപ്പൻ” സ്മാരക പുരസ്കാരത്തിന് നർത്തകനും നാടക നടനും നൃത്ത അധ്യാപകനുമായ നാട്യശ്രീ : കുടവട്ടൂർ സജീവിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞുപോയ മഹാത്മാക്കളുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന ഒന്നാണ് ഈ അവാർഡ്. മലയാളത്തിലെ പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ഭവാനി ചെല്ലപ്പന്റെ പേരിൽ ഈ അവാർഡ് നൽകുന്നു.
2024- മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ( വിവേകാനന്ദ) ഹാളിൽ വച്ച് നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷ ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്ത് പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചിരുന്ന സജീവ് ഒട്ടനവധി നൃത്ത നാടകങ്ങളിൽ കൊറിയോഗ്രാഫി ചെയ്തുവരുന്നു. ഇപ്പോൾ താമരക്കുടി പ്രണവം തീയറ്റേഴ്സിൽ രണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. കലാ കുടുംബമാണ് സജീവിന്റെത്. ഭാര്യ ജയലക്ഷ്മി സജീവ്. മകൻ ആരോമൽ സജീവ് കോളേജ് പഠനം കഴിഞ്ഞു നിൽക്കുന്നു. നൃത്തരംഗത്ത് ഒട്ടനവധി കുട്ടികൾക്ക് കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. 2022 – 2023ലെ മീഡിയ സിറ്റിയുടെ നാട്യശ്രീ : പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നാട്യ കല സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് എന്ന് നൃത്ത വിദ്യാലയം നടത്തുന്നു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ, കുടവട്ടൂർ എന്ന ഗ്രാമത്തിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

No Comment.