
നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്ഏർപ്പെടുത്തുന്ന 2023-24 വർഷത്തെ സുഗതകുമാരി കവിതാപുരസ്കാരത്തിന് സിന്ധു, വയനാടിൻെറ ഋതുമന്ത്രണങ്ങൾ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.
തിരുവനന്തപുര० ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവനചാരിറ്റബിൾ ട്രസ്റ്റ് വർഷ० തോറു० മൺമറഞ്ഞ മഹാരഥൻമാരുടെ പേരിൽ വിവിധമേഖലയിൽ ശോഭിക്കുന്നവർക്കായി ഏർപ്പെടുത്തുന്ന പുരസ്കാരങ്ങളിൽ ഒന്നാണിത്. മലയാളത്തിൻെറ സ്വന്ത० കവിയമ്മ പ്രിയകവയിത്രി സുഗതകുമാരിടീച്ചറുടെ സ്മരണാർത്ഥ०നൽകുന്ന പുരസ്കാരമാണ് സിന്ധു വയനാടിന്ലഭിച്ച ഈ പുരസ്കാര०.
2024 മാർച്ച്27ന് തിരുവനന്തപുര० ഹസ്സൻമരയ്ക്കാർ ഹാൾ(വിവേകാനന്ദ ഹാൾ)വെച്ച് ട്രസ്റ്റിൻെറ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ നിരവധി കലാസാഹിത്യ, സാ०സ്കാരിക പ്രതിഭകളുടെ സാന്നിദ്ധ്യത്തിലായിരിക്കു० പുരസ്കാര० സമ്മാനിക്കുന്നത്.
ശ്രീമതി.സിന്ധു വയനാട് കഥ,കവിത,ലേഖന०,ആസ്വാദന രചന ഇവയെല്ലാ० മുഖപുസ്തകത്തിലെ വിവിധ സാഹിത്യഗ്രൂപ്പുകളിൽ എഴുതുകയു०,നിരവധി സമ്മാനങ്ങൾ വാങ്ങുകയു० ചെയ്തിട്ടുണ്ട്.
വയനാട് ജില്ലയിലെ കോളേരി സ്വദേശിയാണ്
സ്കൂൾ -കോളേജ് പഠന കാലത്തുതന്നെ എഴുത്തിലു० ചിത്രകലയിലു० അതിയായ താൽപര്യ० ഉണ്ടായിരുന്നു. സ്മാർട്ട് ഫോണിൻെറ വരവു०
കോവിഡ് മഹാമാരി അതിവ്യാപന കാലത്ത് അധികസമയം വീട്ടിലിരുന്നപ്പോൾ മുതൽ ഓൺലൈൻ സാമൂഹ്യ മാധ്യമത്തിലൂടെ വീണ്ടു० സാഹിത്യരചനകൾക്ക് കൂടുതൽ ജീവൻ വച്ചു. ചെറുകഥ,
കവിത, നിരൂപണം ,ലേഖനങ്ങൾ തുടങ്ങിയവ സാഹിത്യ ഗ്രൂപ്പുകളിൽ “സിന്ധു വയനാട്” എന്ന തൂലികാനാമത്തിൽ പ്രകാശിപ്പിച്ചു വരുന്നു.
“തണൽമരച്ചോട്ടിലെ വാൽമീക० ” എന്ന പേരിൽ ആദ്യചെറുകഥാസമാഹാര० 2021ൽ പ്രദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 25 കഥകൾ ഉണ്ട്.2022ൽ ഋതുമന്ത്രണങ്ങൾ എന്നപേരിൽ കവിതസമാഹാര० (59കവിതകൾ)അക്ഷരദീപ० പബ്ലിക്കേഷൻ പുറത്തിറക്കി.ആകാശ ചുവട്ടിലെ,പകൽ നക്ഷത്രങ്ങൾ എന്ന പേരിൽ രണ്ടാമത്തെ ചെറുകഥാസമാഹാര० അക്ഷരദീപ० പബ്ലിക്കേഷൻ 2023ൽ പ്രസിദ്ധീകരിച്ചു.കൂടാതെ” വയനാടിനെ അറിയാ० “എന്ന വയനാട്ടിലെ എഴുത്തുകാരുടെ വയനാട്ടിലെ ഭൂമിശാസ്ത്ര- ടൂറിസ० മേഖലകളെ സ०ബന്ധിച്ച ലേഖനങ്ങളിലു० എഴുതിയിരുന്നു. അക്ഷരദീപ० പ്രസിദ്ധീകരണങ്ങളായ തണൽചില്ലയിലെ വേനൽക്കുളിര്,ആകാശപ്പറവകൾക്കൊരു സ്വപ്നക്കൂട് ഇവയിലു० സ്നേഹഗീതങ്ങൾ എന്ന കവിതസമാഹാരങ്ങളിലു० രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അക്ഷരദീപ० മാസികയിലു०സ്നേഹഭൂമി ദ്വൈമാസികയിലു० കവിതയു० മറ്റു രചനയു० പ്രസിദ്ധീകരിച്ചിട്ടുണ്ട്.സാഹിത്യമേഖലയിലെ സമഗ്രസ०ഭാവനയ്ക്ക് 2023 ഡിസ०ബറിൽ ഭാരത് സേവക് സമാജിൻെറ ”ഭാരത് സേവക് നാഷണൽ അവാർഡ് ” ലഭിച്ചു.
നിലവിൽ അക്ഷരദീപ० സാ०സ്കാരിക സമിതി വയനാട് ജില്ലയിൽ സെക്രട്ടറിയാണ്. സ്നേഹവീട് കേരള എന്ന സാഹിത്യസാ०സ്കാരിക സ०ഘടനയിൽ കൺവീനറായി 2021-22 വർഷങ്ങളിൽ പ്രവർത്തിച്ചിരുന്നു.. ഇപ്പോൾ വയനാട് ജില്ലയിൽ D. V. VHSSൽ എച്ച്എസ്സിൽ താൽക്കാലികഹിന്ദി അദ്ധ്യാപികയാണ്.

No Comment.